Photo: Getty Images
ദോഹ: റഷ്യന്‍ ലോകകപ്പിനു പിന്നാലെ ഖത്തര്‍ ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായി ജര്‍മനി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ കോസ്റ്ററീക്കയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും മറ്റൊരു മത്സരത്തില്‍ ജപ്പാന് സ്പെയ്നിനെ അട്ടിമറിച്ചതോടെ (2-1) ജര്‍മനിക്ക് ഇത്തവണയും പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.
ഇത്തവണ ആദ്യ മത്സരത്തില്‍ ജപ്പാനെതിരായ തോല്‍വിയാണ് (2-1) ജര്‍മനിക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തില്‍ സ്പെയ്നിനെതിരേ സമനില (1-1) മാത്രം നേടാന്‍ സാധിച്ച ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ സ്പെയ്ന്‍ - ജപ്പാന് അവസാന ഗ്രൂപ്പ് മത്സര ഫലം നിര്‍ണായകമായിരുന്നു. സ്പെയ്ന്‍ ജപ്പാന് മത്സരം സമനിലയിലായിരുന്നുവെങ്കില്‍ സ്പെയ്നിനൊപ്പം ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍ കടന്നേനേ.
2014-ല്‍ കിരീടം നേടിയ ശേഷം ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെ പുറത്താകുന്നത്. 2018 റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് തോറ്റ (1-0) ജര്‍മനി, രണ്ടാം മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തി (2-1) പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. പക്ഷേ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയെ അട്ടിമറിച്ച ദക്ഷിണ കൊറിയ (2-0) ജര്‍മനിക്ക് ലോകകപ്പിന് വെളിയിലേക്ക് വഴിതെളിക്കുകയായിരുന്നു.
Content Highlights: FIFA World Cup 2022 Germany again fail to make it to the knockouts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..