ജിറൂദും വരാനും ടീമില്‍; ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു


Photo: Getty Images

പാരിസ്: നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, ഖത്തര്‍ ലോകകപ്പിനുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഗോള്‍കീപ്പര്‍മാരും ഒമ്പത് ഡിഫന്‍ഡര്‍മാരും ആറ് മിഡ്ഫീല്‍ഡര്‍മാരും ഏഴ് അറ്റാക്കര്‍മാരും ഉള്‍പ്പെടുന്നതാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച ഫ്രഞ്ച് ടീം.

പരിക്ക് കാരണം പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ എന്നീ വമ്പന്‍ പേരുകാര്‍ക്ക് ലോകകപ്പ് നഷ്ടമാകുന്നത് ഫ്രാന്‍സിന് തിരിച്ചടിയാണ്. ഇതോടെ താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞ മധ്യനിരയാകും ഫ്രാന്‍സിന്റേത്.



കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ സ്ഥാനമുറപ്പിച്ച ടീമില്‍ പരിക്കിന്റെ പിടിയിലുള്ള റാഫേല്‍ വരാനെയും 36-കാരനായ ഒളിവര്‍ ജിറൂദും ടീമിലുണ്ട്. ഇരുവരും ലോകകപ്പിലെ ആദ്യ മത്സരത്തിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് ദെഷാംപ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

2014-ന് ശേഷം ബെന്‍സേമ ആദ്യമായി ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ മടങ്ങിയെത്തി. സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ലോകകപ്പ് ടീമില്‍ ബെന്‍സേമയെ പരിഗണിച്ചിരുന്നില്ല.

ഫ്രഞ്ച് ടീം:

ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ് (ടോട്ടന്‍ഹാം), സ്റ്റീവ് മന്ദാന്‍ഡ (റെന്നസ്), അല്‍ഫോണ്‍സ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ)

ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ് (ബയേണ്‍ മ്യൂണിക്ക്), തിയോ ഹെര്‍ണാണ്ടസ് (എസി മിലാന്‍), പ്രെസ്‌നെല്‍ കിംപെംബെ (പിഎസ്ജി), ഇബ്രാഹിമ കൊണാറ്റെ (ലിവര്‍പൂള്‍), യൂള്‍സ് കൗണ്ടെ (ബാഴ്‌സലോണ), ബെഞ്ചമിന്‍ പവാര്‍ഡ് (ബയേണ്‍ മ്യൂണിക്ക്), വില്യം സാലിബ (ആഴ്‌സണല്‍), റാഫേല്‍ വരാന്‍ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡായോ ഒപമെക്കാനോ (ബയേണ്‍ മ്യൂണിക്ക്).

മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ (റയല്‍ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗെന്‍ഡുസി (മാഴ്‌സെ), അഡ്രിയന്‍ റാബിയോട്ട് (യുവന്റസ്), ഒറെലിയന്‍ ചുവമെനി (റയല്‍ മാഡ്രിഡ്), ജോര്‍ദാന്‍ വേറെറ്റോ (മാഴ്‌സെ)

ഫോര്‍വേഡുകള്‍: കരീം ബെന്‍സെമ (റയല്‍ മാഡ്രിഡ്), കിങ്സ്ലി കോമാന്‍ (ബയേണ്‍ മ്യൂണിക്ക്), ഒസ്മാന്‍ ഡെംബെലെ (ബാഴ്‌സലോണ), ഒളിവിയര്‍ ജിറൂദ് (എസി മിലാന്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), കിലിയന്‍ എംബാപ്പെ (പിഎസ്ജി), ക്രിസ്റ്റഫര്‍ എന്‍കുങ്കു (ആര്‍ബി ലെയ്പിസിഗ്).

ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാന്‍സ്. നവംബര്‍ 23-ന് ഖത്തറിലെ അല്‍ വക്ര സ്പോര്‍ട്സ് കോംപ്ലക്സില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം.

Content Highlights: FIFA World Cup 2022 Defending champions France unveil 25-member squad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented