സെനഗലിനെ നെതര്‍ലന്‍ഡ്‌സ് പൂട്ടുമോ?; ആവേശത്തേരേറി മൂന്നു പോരാട്ടങ്ങള്‍


നെതർലൻഡ്‌സ് ടീം | Photo: twitter/ OnsOranje

ദോഹ: ലോകകപ്പ് ഫുട്ബോള്‍ വാശിയേറിയ പോരാട്ടങ്ങളിലേക്ക്. കരുത്തരായ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, സെനഗല്‍ ടീമുകള്‍ തിങ്കളാഴ്ച കളത്തിലിറങ്ങും.

ഗ്രൂപ്പ് ബിയിലെ ആദ്യപോരാട്ടത്തില്‍ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് മുഖാമുഖം വരും. മറ്റൊരു മത്സരത്തില്‍ അമേരിക്കയും വെയ്ല്‍സും രാത്രി 12.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം.കടലാസില്‍ ശക്തരാണ് ഇംഗ്ലണ്ട്. എല്ലാ പൊസിഷനിലും മികച്ച കളിക്കാരും ബാക്കപ്പ് താരങ്ങളും ടീമിനുണ്ട്. എന്നാല്‍, വമ്പന്‍ മത്സരങ്ങളില്‍ കാലിടറുന്ന സ്വഭാവം ടീമിനുണ്ട്. ഫില്‍ ഫോഡന്‍- ഹാരി കെയ്ന്‍- റഹീം സ്റ്റെര്‍ലിങ് കളിക്കുന്ന മുന്നേറ്റനിര ശക്തമാണ്. ജൂഡ് ബെല്ലിങ്ഹാം നേതൃത്വം നല്‍കുന്ന മധ്യനിരയിലും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്. പരിശീലകനായ ഗാരേത് സൗത്ത് ഗേറ്റ് 3-4-3 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. പരിക്കുകാരണം കെയ്ല്‍ വാക്കര്‍, ജെയിംസ് മാഡിസന്‍ എന്നിവര്‍ കളിക്കാന്‍ സാധ്യതയില്ല.

സര്‍ദാര്‍ അസ്മൗന്‍ പരിക്കുകാരണം കളിച്ചില്ലെങ്കില്‍ ഇറാന് തിരിച്ചടിയാകും. യോഗ്യതാ റൗണ്ടില്‍ 10 ഗോള്‍ നേടിയ താരമാണ് അസ്മൗന്‍. എട്ട് ഗോള്‍ നേടിയ മെഹ്ദി തരെമിയെ ഏക സ്ട്രൈക്കറാക്കിയാകും ഇറാന്‍ കളിക്കുന്നത്. മധ്യനിരതാരം അലിറെസ ജഹാന്‍ബക്ഷെയുടെ ഫോമും നിര്‍ണായകമാകും. ലോകകപ്പിന് തൊട്ടുമുമ്പാണ് കാര്‍ലോസ് ക്വീറോസ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. മുമ്പ് ടീമിനെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്ത് പോര്‍ച്ചുഗല്‍ പരിശീലകനുണ്ട്. 4-2-3-1 അല്ലെങ്കില്‍ 4-5-1 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം ലോകകപ്പിലേക്കെത്തുന്ന വെയ്ല്‍സും യു.എസും നേര്‍ക്കുനേര്‍ വരുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമാകും.

കന്നിക്കിരീടം സ്വപ്നം കാണുന്ന നെതര്‍ലന്‍ഡ്സിന് ആദ്യ കളിയില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലാണ് എതിരാളി. പരിശീലകന്‍ ലൂയി വാന്‍ഗാലിന് കീഴില്‍ അപരാജിതരായാണ് ഡച്ച്സംഘം വരുന്നത്. പരിക്കുകാരണം സ്റ്റാര്‍ സ്ട്രൈക്കര്‍ മെംഫീസ് ഡീപെ, മധ്യനിരതാരം മാര്‍ട്ടെന്‍ റൂണ്‍ എന്നിവര്‍ കളിക്കാനിടയില്ല. വിന്‍സെന്റ് ജാന്‍സെന്‍- സ്റ്റീവെന്‍ ബെര്‍ഗ് വിന്‍ എന്നിവരാകും മുന്നേറ്റത്തില്‍. 3-4-1-2 ശൈലിയിലാകും വാന്‍ഗാല്‍ ടീമിനെ ഇറക്കുന്നത്.

സൂപ്പര്‍താരം സാദിയോ മാനെ പരിക്കേറ്റു പുറത്തായത് സെനഗലിന് കനത്ത തിരിച്ചടിയാണ്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ടീമിനെ ജയത്തിലേക്കു നയിച്ചത് മാനെയാണ്. മാനെയുടെ അഭാവം പരിശീലകന്‍ അലിയു സിസെ എങ്ങനെ പരിഹരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 4-3-3 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ഇസ്മയില സാര്‍- ബൗലയെ ഡിയ-ക്രെപിന്‍ ഡിയാറ്റ ത്രയം കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ കരുത്ത്.

വെയ്ല്‍സും അമേരിക്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. 1958-ന് ശേഷം ആദ്യമായാണ് വെയ്ല്‍സ ലോകകപ്പില്‍ പങ്കെടുക്കുന്നത്. സൂപ്പര്‍ താരം ഗരെത് ബെയ്‌ലാണ് വെയ്ല്‍സിന്റെ ശക്തി. രാജ്യത്തിനായി നൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള 40 ഗോളുകള്‍ നേടിയിട്ടുള്ള ബെയ്‌ലിന്റെ ബൂട്ടുകള്‍ തന്നെയാണ് ഖത്തറിലും അവരുടെ കുന്തമുന.

ചെല്‍സി താരം ക്രിസ്റ്റ്യന്‍ പുലിസിച്ച് നേതൃത്വം നല്‍കുന്ന ആക്രമണനിരയില്‍ ജോര്‍ഡാന്‍ മോറിസും തിമോച്ചി വിയ്യയും അമേരിക്കയ്ക്കായി അണിനിരയ്ക്കും. ലോകകപ്പില്‍ 11-ാം തവണ പങ്കെടുക്കുന്ന അമേരിക്ക വെയ്ല്‍സിനേക്കാള്‍ പരിചയസമ്പന്നരാണ്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR


Content Highlights: fifa world cup 2022 day preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented