യുഎഇയോട് മയമില്ലാതെ അര്‍ജന്റീന; അഞ്ചടിച്ച് മെസ്സിപ്പടയുടെ ഒരുക്കം


Photo: Getty Images

അബുദബി: അങ്ങ് ഖത്തറില്‍ ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ലേബല്‍ സൗഹൃദ മത്സരത്തിന്റേതായിരുന്നെങ്കിലും യുഎഇയോട് കളത്തില്‍ അത്ര സൗഹാര്‍ദം കാണിക്കാതിരുന്ന മെസ്സിയും സംഘവും എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ജയിച്ചുകയറിയത്. ഖത്തറിന്റെ മണ്ണില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കാത്തിരിക്കുന്ന ആരാധകരുടെ മനസ് നിറച്ച് ജൂലിയന്‍ അല്‍വാരസും മാലഖ ഏയ്ഞ്ചല്‍ ഡി മരിയയും സാക്ഷാല്‍ ലയണല്‍ ആന്ദ്രേസ് മെസ്സിയും ജാക്വിന്‍ കോറിയയും പന്തുകള്‍ വലയിലെത്തിച്ചു.

മെസ്സി - അല്‍വാരസ് എന്നിവരെ ആക്രമണത്തിന് കെട്ടഴിച്ചുവിട്ട് 4-4-2 ഫോര്‍മേഷനിലാണ് ലയണല്‍ സ്‌കലോണി അര്‍ജന്റീനിയന്‍ സംഘത്തെ ഇറക്കിയത്. മാക് അല്ലിസ്റ്ററും ഡി മരിയയും വിങ്ങുകളിലൂടെയുള്ള അര്‍ജന്റീന ആക്രമണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. കൂടെ അവരുടെ മധ്യനിരയുടെ ജീവനാഡിയായ ഡി പോളും ഒപ്പം ഡാനിയല്‍ പരേഡസും. മാര്‍ക്കോസ് അക്യൂനയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും നിക്കോളാസ് ഓട്ടമെന്‍ഡിയും യുവാന്‍ ഫൊയ്ത്തും പ്രതിരോധത്തില്‍ അണിനിരന്നു. ബാറിനു താഴെ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക ഹീറോ എമിലിയാനോ മാര്‍ട്ടിനസും.



മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കളിനിയന്ത്രിച്ച അര്‍ജന്റീന 17-ാം മിനിറ്റില്‍ അല്‍വാരസിലൂടെ ആദ്യ ഗോളടിച്ചു. മെസ്സിയുടെ പാസാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ 25-ാം മിനിറ്റില്‍ ഡി മരിയയുടെ ഊഴമായിരുന്നു. അക്യൂന നല്‍കിയ പന്ത് മരിയ കൃത്യമായി വലയിലെത്തിച്ചതോടെ സ്‌കോര്‍ 2-0.

36-ാം മിനിറ്റ് ഡി മരിയയുടെ രണ്ടാം ഗോളിന് സാക്ഷിയായി. അലിസ്റ്ററിന്റെ വകയായിരുന്നു ഇത്തവണ സഹായം. പിന്നാലെ 44-ാം മിനിറ്റില്‍ കാണികളെ ഇളക്കിമറിച്ച് മെസ്സിയുടെ ഗോളെത്തി. യുഎഇ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിന്റെ വലതുഭാഗത്തു നിന്ന് മെസ്സി തന്റെ വലംകാലുകൊണ്ട് തൊടുത്തുവിട്ട പന്ത് യുഎഇ വലയില്‍ മുത്തമിട്ടപ്പോള്‍ അത് ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ് നിറച്ച കാഴ്ചയായി.

ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകള്‍ക്ക് മുന്നിലെത്തിയ അര്‍ജന്റീന രണ്ടാം പകുതിയില്‍ കാര്യമായ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. എന്നാല്‍ 60-ാം മിനിറ്റില്‍ ഡി പോള്‍ നല്‍കിയ പാസ് വലയിലെത്തിച്ച് കോറിയ അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികച്ചു.

അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ വിറച്ചെങ്കിലും ഗോളിനടുത്തെത്തിയ നാലോളം മുന്നേറ്റങ്ങള്‍ നടത്താനായത് യുഎഇയ്ക്ക് നേട്ടമായി. നിര്‍ഭാഗ്യവും ഗോള്‍കീപ്പര്‍ മാര്‍ട്ടിനസിന്റെ മികവുമാണ് ടീമിനെ ഗോള്‍ കണ്ടെത്തുന്നതില്‍ നിന്ന് അകറ്റിയത്.

Content Highlights: FIFA World Cup 2022 Argentina beat UAE in warmup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented