പുള്ളാവൂരിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഇനി ആഗോളതലത്തിലേക്ക്; ചിത്രം പങ്കുവെച്ച് ഫിഫ


Photo: twitter.com/FIFAcom

സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തില്‍ സ്ഥാപിച്ച ലയണല്‍ മെസ്സിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിലാണ് മൂന്ന് താരങ്ങളുടെയും ഭീമന്‍ കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചത്.

കട്ടൗട്ട് സ്ഥാപിച്ചതിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒടുവിലിതാ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ പുള്ളാവൂരിലെ സൂപ്പര്‍ താരങ്ങളുടെ ഭീമന്‍ ചിത്രങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായി.

നിരവധി ആരാധകര്‍ പോസ്റ്റിനടിയില്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. നിരവധി മലയാളികളും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസ്സിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു. കൂട്ടത്തില്‍ ഏറ്റവും വലുത് റൊണാള്‍ഡോയുടേതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം.

Content Highlights: fifa world cup 2022, 2022 fifa world cup, messi cutout, ronaldo cutout, kozhikode cutout, pullavoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented