യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി | Photo: AFP
ദോഹ: ലോകകപ്പ് ഫൈനലിന് മുമ്പ് ലോക സമാധാനത്തിനായി പ്രത്യേക സന്ദേശം പങ്കുവെയ്ക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന തള്ളി ഫിഫ. ഖത്തറില്‍ നടക്കുന്ന ഫൈനലിന് മുന്നോടിയായി വീഡിയോ സന്ദേശം അറിയിക്കാന്‍ അനുവദിക്കണമെന്നാണ് സെലന്‍സ്‌കി അഭ്യര്‍ഥിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും യുക്രൈന്‍ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും ലോകവേദികളിലും സമാധാനത്തിനും സഹായത്തിനുമായി സെലന്‍സ്‌കി അഭ്യര്‍ഥന നടത്താറുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഗ്രാമി അവാര്‍ഡ്, ഇസ്രായേല്‍ പാര്‍ലമെന്റ്, ജി 20 ഉച്ചകോടി എന്നിവിടങ്ങളിലെല്ലാം സെലന്‍സ്‌കി ഇത്തരത്തില്‍ അഭ്യര്‍ഥന നടത്തിയിരുന്നു.
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ടീമിനെ ലോകകപ്പില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് റഷ്യയാണ്. ഇത്തവണ ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം ഞായറാഴ്ച്ച രാത്രി 8.30ന് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും.
Content Highlights: FIFA rebuffs Zelensky’s request to share message of peace at World Cup final
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..