പുള്ളാവൂരിനെയും കടത്തിവെട്ടും പരപ്പന്‍പൊയിലിലെ 'ഫാന്‍സ് വാര്‍'


പരപ്പൻപൊയിലിൽ ദേശീയപാതയ്ക്കരികിൽ ബ്രസീൽ ഫാൻസ് സ്ഥാപിച്ച അമ്പതടിയിലേറെ ഉയരമുള്ള നെയ്മറുടെ കൂറ്റൻ കട്ടൗട്ട്

താമരശ്ശേരി: മലയാളികളുടെ കാല്‍പ്പന്തുകളിപ്രേമത്തിന്റെ പാരമ്യത്തെ ലോകശ്രദ്ധയിലെത്തിച്ച പുള്ളാവൂരിനെയും കടത്തിവെട്ടുകയാണ് ആരാധകര്‍ക്കിടയിലെ കിടമത്സരത്തിന്റെയും ഭീമന്‍ കട്ടൗട്ടുകളുടെയും കാര്യത്തില്‍ താമരശ്ശേരിയിലെ പരപ്പന്‍പൊയില്‍.

കുറുങ്ങാട്ടക്കടവില്‍ ചെറുപുഴയിലെ തുരുത്തില്‍ സ്ഥാപിച്ച സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടുകളെ വെല്ലുന്നതരത്തില്‍ കട്ടൗട്ട് യുദ്ധംതന്നെയാണ് പരപ്പന്‍പൊയിലിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്പതടിയിലേറെ ഉയരമുള്ള പടുകൂറ്റന്‍ കട്ടൗട്ടാണ് ബുധനാഴ്ച വൈകീട്ട് ദേശീയപാതയ്ക്കരികില്‍ ബ്രസീല്‍ ഫാന്‍സ് പരപ്പന്‍പൊയില്‍ ഉയര്‍ത്തി നാട്ടിയത്. വെള്ളിയാഴ്ച സി.ആര്‍. സെവന്‍ഫാന്‍സ് സ്ഥാപിച്ച പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്പതടി ഉയരത്തിലുള്ള കട്ടൗട്ടിന് തൊട്ടടുത്തായാണ് നെയ്മറുടെ രൂപമുയര്‍ത്തിയത്.

ഇവ രണ്ടും സ്ഥാപിച്ചതോടെ പരപ്പന്‍പൊയിലില്‍ ദേശീയപാതയോരത്ത് ആദ്യമായി ഉയര്‍ത്തിയ അര്‍ജന്റീനിയന്‍ ഇതിഹാസതാരം ലയണല്‍ മെസ്സിയുടെ കട്ടൗട്ട് താരതമ്യേന ചെറുതായി. ആ വിഷമംമാറ്റാന്‍ അരയും തലയുംമുറുക്കി മെസ്സിആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. റൊണാള്‍ഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടിനെക്കാള്‍ ഉയരത്തില്‍ ലയണല്‍ മെസ്സിയുടെ അറുപതടിയിലേറെ വരുന്ന ഭീമന്‍ കട്ടൗട്ടിന്റെ പണിപ്പുരയിലാണവര്‍. പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിക്ക് മുപ്പതടിയും നെയ്മറിന് നാല്‍പ്പതടിയുമാണ് ഉയരം. അതേസമയം പരപ്പന്‍പൊയിലിലെ ക്രിസ്റ്റ്യാനോയെക്കാള്‍ പത്തടി അധികം ഉയരത്തിലാണ് കുറുങ്ങാട്ടുകടവിലെ കട്ടൗട്ട്.

ബാന്റ് മേളത്തിന്റെ അകമ്പടിയോടെയുള്ള റോഡ്ഷോയും കരിമരുന്നുപ്രയോഗവുമെല്ലാം നടത്തി ഉത്സവാന്തരീക്ഷത്തിലാണ് മഞ്ഞപ്പടയുടെ തുരുപ്പുചീട്ടായ നെയ്മറിന്റെ കട്ടൗട്ട് ആരാധകര്‍ പരപ്പന്‍പൊയിലില്‍ സ്ഥാപിച്ചത്. സുനി, ഷൈജന്‍, ഫൈസല്‍ എന്നിവരാണ് കട്ടൗട്ട് തയ്യാറാക്കിയത്.

പ്ലൈവുഡും റീപ്പറുമുപയോഗിച്ചൊരുക്കിയ കട്ടൗട്ടിനും മറ്റുമായി ഒരുലക്ഷത്തോളം രൂപ ചെലവായെന്ന് ഇതിന് നേതൃത്വം നല്‍കിയ സഹല്‍ കിന്‍സ, കെ.സി. താഹിര്‍, സുഹൈല്‍, നാഫി തുടങ്ങിയവര്‍ പറയുന്നു. ബ്രസീലിന്റെ ഹോംജേഴ്സില്‍ നെയ്മറുടെ ഗോള്‍ആഘോഷമാണ് കട്ടൗട്ടിന് വിഷയമാക്കിയത്.

Content Highlights: Fans war in Parapanpoil crossing over Pullavoor fans war


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented