ഫിഫ കണ്ണുരുട്ടി; 'വണ്‍ ലൗ ആംബാന്‍ഡ്' ധരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് യൂറോപ്യന്‍ ടീമുകള്‍


Photo: Getty Images

ദോഹ: എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പിന്തുണയറിയിച്ച് ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങി യൂറോപ്യന്‍ ടീമുകള്‍.

ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്‌ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരേ വിലക്കും മഞ്ഞക്കാര്‍ഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിക്കുകയായിരുന്നു.ഫിഫ ചട്ടമനുസരിച്ച് ഫുട്‌ബോള്‍ ഭരണസമിതി അംഗീകരിക്കാത്ത കിറ്റ് ധരിച്ച് കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. ഇനി മത്സരത്തിനിടെ ഒരു മഞ്ഞക്കാര്‍ഡ് കൂടി കണ്ടാല്‍ മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കും.

ഇംഗ്ലണ്ട് - ഇറാന്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം പിന്‍വലിക്കുന്നതായി ടീമുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. പിന്നാലെ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളത്തിലിറങ്ങിയത് വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കാതെയായിരുന്നു.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്. സ്വവര്‍ഗാനുരാഗം ഖത്തറില്‍ നിയമവിരുദ്ധമാണ്.

Content Highlights: European teams have abandoned plans for their captains to wear a rainbow armband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented