മെസ്സി തിരിച്ചുവരണമെന്ന് കത്തെഴുതിയ അതേ പയ്യന്‍; ഇന്ന് മെസ്സിക്കൊപ്പം വിശ്വം കീഴടക്കിയിരിക്കുന്നു


photo: Getty Images

36 വര്‍ഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് അര്‍ജന്റീന വിശ്വകിരീടത്തില്‍ മുത്തമിട്ടു. ഗോള്‍ഡന്‍ ബോളുമായി മെസ്സിയും ഗോള്‍ഡന്‍ ഗ്ലൗവുമായി എമിലിയാനോ മാര്‍ട്ടിനസും നിറഞ്ഞ വേദിയില്‍ 21-വയസ്സുള്ള ഒരു അര്‍ജന്റീനക്കാരനും അവര്‍ക്ക് ഇരട്ടിമധുരമേകി. അവരുടെ യുവ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ്. ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് എന്‍സോ ഫെര്‍ണാണ്ടസിനേയായിരുന്നു. മെസ്സിക്കൊപ്പം മൈതാനത്ത് മതിമറന്ന് ആഘോഷിക്കുമ്പോള്‍ ആറ് വര്‍ഷം മുമ്പെഴുതിയ ഒരു കത്ത് എന്‍സോയുടെ ഓര്‍മകളില്‍ മിന്നിമറഞ്ഞിട്ടുണ്ടാകണം.

2014-ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന പരാജയപ്പെട്ട ഘട്ടം. 2016-കോപ്പയിലെ പരാജയത്തിന് പിന്നാലെ മെസ്സി രാജ്യാന്തരഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ചിലിയുടെ വിജയത്തെ അപ്രസക്തമാക്കിക്കൊണ്ട് മെസ്സിയുടെ വിരമിക്കലില്‍ ലോകം ഞെട്ടി. മെസ്സിയുടെ തിരിച്ചുവരവിനായി ലോകമൊന്നടങ്കം കാത്തിരുന്നു. അന്ന് വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സോ മെസ്സിക്കൊരു കത്തുമെഴുതി.

'നീലയും വെള്ളയും നിറത്തിലുള്ള കുപ്പായത്തില്‍ നിങ്ങള്‍ കളിക്കുന്നത് കാണുന്നതാണ് ലോകത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ആനന്ദിപ്പിക്കാനായി കളിക്കുക, അങ്ങനെ കളിക്കുമ്പോള്‍ ഞങ്ങളെയത് എത്രമാത്രം ആനന്ദിപ്പിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ലല്ലോ. നന്ദി...ഞങ്ങളോട് ക്ഷമിക്കുക.'- മെസ്സി രാജ്യത്തിനായി ഇനിയും പന്തുതട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വികാരനിര്‍ഭരമായ ആ കുറിപ്പ് എന്‍സോ ഇങ്ങനെയാണ് അവസാനിപ്പിച്ചത്.

എന്‍സോയുള്‍പ്പെടെയുള്ള അസംഖ്യം ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മെസ്സി അര്‍ജന്റീനയ്ക്കായി കളിക്കാനിറങ്ങി. പിന്നാലെ മെസ്സി രാജ്യത്തിനായി കിരീടങ്ങളും നേടി. കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിയ മെസ്സി വിശ്വകിരീടത്തിനായി കാത്തിരുന്നു. ഒടുവില്‍ ഖത്തറില്‍ ആ കനകക്കിരീടത്തില്‍ മെസ്സി മുത്തമിട്ടു. അങ്ങനെ ലോകത്തിന് മുന്നില്‍ അയാള്‍ ആനന്ദനൃത്തമാടുമ്പോള്‍ അന്ന് കത്തെഴുതിയ അതേ പയ്യനും ഒപ്പമുണ്ടായിരുന്നു. അതും ടൂര്‍ണമെന്റിലെ മികച്ച യുവതാരമായിക്കൊണ്ട്!

Content Highlights: enzo fernandez old emotional letter to Leo Messi goes viral

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented