പ്രിയം വാച്ചുകളോട്; വീടുകള്‍ ലക്ഷ്യമിട്ട് കൊള്ളക്കാര്‍, ഫുട്ബോള്‍ താരങ്ങള്‍ ഭീതിയില്‍


Raheem Sterling | Photo: Oli SCARFF / AFP

ദോഹ: ഖത്തര്‍ ലോകകപ്പില്‍നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ട് താരം റഹിം സ്റ്റെര്‍ലിങ് നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിലെ സറേയിലുള്ള വീട് അക്രമികള്‍ കൊള്ളയടിച്ചതിനെ തുടര്‍ന്നാണിത്. അക്രമികളെത്തുമ്പോള്‍ താരത്തിന്റെ പങ്കാളി പെയ്ഗും മക്കളും വീട്ടിലുണ്ടായിരുന്നു. സെനഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ സ്റ്റെര്‍ലിങ് കളിച്ചിരുന്നില്ല. ഡിസംബര്‍ 10-ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങിയെത്താന്‍ ശ്രമിക്കാം എന്നാണ് സ്റ്റെര്‍ലിങ് കോച്ച് ഗാരെത് സൗത്ത്ഗേറ്റിനോട് പറഞ്ഞത്. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന വാച്ചുകള്‍ കവര്‍ന്നു എന്നാണ് വിവരം.

ഭീതിയുടെ മുള്‍മുനയിലാണ് യൂറോപ്പിലെ സമ്പന്ന ക്ലബ്ബുകളിലെ ഫുട്ബോളര്‍മാര്‍. ഏതുനിമിഷവും അക്രമികള്‍ അവരുടെ വീടുകളിലേക്ക് ഇരച്ചെത്താം. താരങ്ങളെയും കുടുംബങ്ങളെയും തോക്കിന്‍മുനയില്‍നിര്‍ത്തി കവര്‍ച്ച. എതിര്‍ത്താല്‍ ആക്രമിക്കും. കൊള്ളയടിയുടെയും അക്രമത്തിന്റെയും ഒടുവിലത്തെ ഇരയാണ് ഇംഗ്ലീഷ് ഫുട്ബോളര്‍ റഹിം സ്റ്റെര്‍ലിങ്. ഒരു ലോകകപ്പുതന്നെ താരത്തിന് നഷ്ടമാകുന്ന അവസ്ഥ. 2005-നുശേഷം 80-ഓളം താരങ്ങളുടെ വീടുകളില്‍ കവര്‍ച്ച നടന്നതായി വൈസ് വേള്‍ഡ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പരിശീലകരും കൊള്ളയ്ക്കിരയായി. ഇംഗ്ലണ്ടില്‍ കളിക്കുന്നവരാണ് കൂടുതലും അക്രമത്തിനിരയാകുന്നത്.

അതിസമ്പന്നരായ കളിക്കാരുടെ വീട്ടില്‍ കയറിയാല്‍ ജീവിതകാലത്തേക്കുള്ളത് കിട്ടും എന്നതാണ് കൊള്ളക്കാരുടെ ചിന്ത. പി.എസ്.ജി.യുടെ അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഒരാഴ്ചത്തെ പ്രതിഫലം 6.35 കോടി രൂപയാണ്. വാച്ചുകളോടാണ് അക്രമികള്‍ക്ക് ഏറെ പ്രിയം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ഒരു വാച്ചിന് അഞ്ചുകോടി വിലയുണ്ട്. വീട്ടില്‍ക്കയറി ഒരു വാച്ചെടുത്തുകൊണ്ടുപോയാല്‍ ശിഷ്ടകാലം അധ്വാനിക്കാതെ ജീവിക്കാം. താരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് ഉറക്കമില്ലാ രാത്രികളായി. കളിയുള്ള ദിവസം താരങ്ങളുടെ കുടുംബങ്ങള്‍ക്ക് അതത് ക്ലബ്ബുകള്‍തന്നെ സുരക്ഷനല്‍കുന്നുണ്ട്. പക്ഷേ, കൊള്ളക്കാര്‍ അടങ്ങുന്നില്ല

ചില സംഭവങ്ങള്‍ ഇതാ...

അര്‍ജന്റീനാ താരം എയ്ഞ്ചല്‍ ഡി മരിയ പി.എസ്.ജി.യിലായിരിക്കെ കഴിഞ്ഞവര്‍ഷം ആക്രമിക്കപ്പെട്ടു. ഒരു എവേ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് പാരീസിലെ വീട്ടില്‍ അക്രമികളെത്തിയത്. ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. നാലരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചുകൊണ്ടിരിക്കെ 2015-ല്‍ മരിയയുടെ ചെഷയറിലെ വീടും കൊള്ളയടിക്കപ്പെട്ടിരുന്നു. അതോടെ 38 കോടിയോളം രൂപ വിലയുള്ള വീടുവിറ്റ് മരിയ ഹോട്ടലിലേക്ക് താമസം മാറി.

ചെല്‍സിയുടെ ഇംഗ്ലീഷ് താരം റീസ് ജയിംസിന്റെ ലണ്ടനിലെ വീട് കഴിഞ്ഞ സെപ്റ്റംബറില്‍ ആക്രമിച്ചു. സേഫില്‍ സൂക്ഷിച്ചിരുന്ന യൂറോ 2020 റണ്ണേഴ്സ് അപ്പ് മെഡലും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെ മെഡലും അപഹരിക്കപ്പെട്ടു. റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സിമയുടെ വീടാക്രമിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും മൂന്നുവട്ടം. കഴിഞ്ഞ ജനുവരിയിലായിരുന്നു ഒടുവിലത്തെ മോഷണം.

മുന്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ വീട്ടിലും മൂന്നുവട്ടം കൊള്ളസംഘമെത്തി. ആഭരണശേഖരം അപ്പാടെ കൊണ്ടുപോയി. അര്‍ജന്റീനയുടെ ബെന്‍ഫിക്കാ ഡിഫന്‍ഡര്‍ നിക്കൊളാസ് ഓട്ടാമെന്‍ഡി കഴിഞ്ഞ ഡിസംബറില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചായിരുന്നു ആക്രമണം. കോടികളുടെ വസ്തുക്കള്‍ അപഹരിച്ചു.

Content Highlights: England's Raheem Sterling leaves World Cup after intruders break into family home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented