വീഴ്ത്തിയിട്ടും വീഴാത്ത മാറഡോണ; ലോകകപ്പില്‍ ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ട താരം


1986 ലോകകപ്പ് ഫൈനലിൽ നിലത്തുവീഴുന്ന ഡീഗോ മാറഡോണ

രോ ലോകകപ്പിലും എതിരാളികളൊന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്തുന്ന താരങ്ങളുണ്ടാകും. അവരെ തടഞ്ഞുനിര്‍ത്താന്‍ പലതന്ത്രങ്ങളും പുറത്തെടുക്കുകയും ചെയ്യും. അതൊന്നും വിജയിച്ചില്ലെങ്കില്‍ പിന്നെ ഫൗളുകളുടെ ഘോഷയാത്രയാകും.

ഓരോ ലോകകപ്പിലും നിരന്തരം വീഴ്ത്തപ്പെടുന്ന ഒട്ടേറെ സൂപ്പര്‍ താരങ്ങളുണ്ട്. എന്നാല്‍, ഫൗള്‍ ചെയ്യപ്പെട്ട താരങ്ങളുടെ പട്ടികയില്‍ അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയ്‌ക്കൊപ്പംനില്‍ക്കാന്‍ മറ്റാരുമില്ല. കളിമികവും ഭാവനാസമ്പന്നതയും ആവോളമുണ്ടായിരുന്ന അര്‍ജന്റീനാ താരത്തെ പൂട്ടാന്‍ എതിരാളികള്‍ക്ക് കൃത്യമായ ആയുധമുണ്ടായിരുന്നില്ല. ഇതോടെ ഫൗള്‍ചെയ്ത് നീക്കങ്ങള്‍ തടയുകയെന്ന കടുത്തരീതിയിലേക്ക് എതിര്‍ടീമുകള്‍ പോയി.



ഓരോ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും മാറഡോണയാണ്. അര്‍ജന്റീന ജയിച്ച 1986 ലോകകപ്പിലാണ് മാറഡോണ കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടത് 53 തവണയാണ് എതിര്‍ടീമുകളില്‍നിന്ന് ഇതിഹാസതാരം ഫൗളിന് വിധേയമായത്. 1990-ല്‍ 50 തവണയും 1982-ല്‍ 36 തവണയും താരത്തെ ഫൗള്‍ചെയ്തു.

മാറഡോണ കഴിഞ്ഞാല്‍ അടുത്തസ്ഥാനത്ത് മറ്റൊരു അര്‍ജന്റീനാ താരമാണ്. ഏരിയല്‍ ഒര്‍ട്ടേഗ, ബ്രസീലിന്റെ ജേഴ്സീന്യോ, നെതര്‍ലന്റ്സിന്റെ യോഹാന്‍ ക്രൈഫ് എന്നിവരും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടവരുടെ പട്ടികയിലെ ആദ്യപത്തിലുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ നടന്ന മത്സരം 1986-ലെ മെക്സികോ-പാരഗ്വായ് കളിയാണ്. 78 ഫൗളുകളാണ് അന്നുണ്ടായത്.

Content Highlights: Diego Maradona, Most Fouled Player in World Cup History


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented