Photo: twitter.com/BarcaWorldwide and Carlos Alvarez/Getty Images
ദോഹ: ഫുട്ബോള്‍ താരങ്ങളുടെ ജേഴ്സിക്കും ഒപ്പിനും സെല്‍ഫിക്കുമായി തിരക്കു കൂട്ടുന്നവരാണ് ആരാധകരിലേറെയും. എന്നാല്‍, കോസ്റ്ററീക്കയ്ക്കെതിരേ വന്‍വിജയം നേടിയ സ്പാനിഷ് ടീമിന്റെ മധ്യനിരയിലെ കൗമാരതാരം ഗാവിയുടെ ഒപ്പ് ചോദിച്ചത് 17-കാരിയായ സ്പാനിഷ് രാജകുമാരി ലിയോനര്‍. ബാഴ്സിലോണയുടെ കടുത്ത ആരാധികയായ രാജകുമാരി താരത്തിന്റെ ഫോട്ടോ ആല്‍ബം സൂക്ഷിക്കുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്.
ലോകകപ്പിലെ മികച്ച വിജയം നേടിയ സ്പെയിന് ടീമിനെ അഭിനന്ദിക്കാന്‍ ഡ്രസ്സിങ് റൂമില്‍ നേരിട്ടെത്തിയ ഫിലിപ്പ് ആറാമന്‍ രാജാവാണ് ഗാവിയില്‍നിന്ന് ജേഴ്സി ഒപ്പിട്ടുവാങ്ങിയത്. എന്നാലിത് മകളുടെ ആവശ്യപ്രകാരമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിയോനറിന്റെ അളവിലുള്ള ജേഴ്സിയിലാണ് ഗാവി ഒപ്പിട്ടതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇതിന്റെ ചിത്രവും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കോസ്റ്ററീക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഏഴുഗോളിനാണ് സ്പെയിന് ജയിച്ചത്. ഇതില്‍ അഞ്ചാം ഗോളാണ് 18-കാരനായ ഗാവി നേടിയത്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാം ഗോള്‍സ്കോറര്‍ എന്ന നേട്ടത്തിനും ഇതോടെ ഗാവി ഉടമയായിരുന്നു.
ബാഴ്സലോണ താരമായ ഗാവി, 2021 നവംബറിലാണ് സ്പെയിന് ദേശീയ ടീമിലെത്തിയത്. യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ ഇറ്റലിക്കെതിരെ അരങ്ങേറിയ ഗാവി ഇപ്പോള്‍ സ്പാനിഷ് മധ്യനിരയിലെ പ്രധാനിയാണ്. ദക്ഷിണ വെയ്ല്‍സിലെ യു.ഡബ്ല്യു.സി. അറ്റ്ലാന്റിക് കോളേജ് വിദ്യാര്‍ഥിയാണ് ലിയോനര്‍.
Content Highlights: Crown Princess of Spain has supposed crush on Gavi, reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..