Photo: Getty Images
ദോഹ: ഫിഫ ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോഡുമായി നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ അതിവേഗത്തില്‍ ഗോള്‍ വഴങ്ങുന്ന ടീം എന്ന റെക്കോഡാണ് ക്രൊയേഷ്യ ഏറ്റുവാങ്ങിയത്.
ഗ്രൂപ്പ് എഫില്‍ കാനഡയ്ക്കെതിരേ 68-ാം സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങിയതോടെ ക്രൊയേഷ്യ ഈ റെക്കോഡിലെത്തി. മത്സരത്തില്‍ കനേഡിയന്‍ സൂപ്പര്‍താരം അല്‍ഫോണ്‍സോ ഡേവിസാണ് കാനഡയ്ക്ക് വേണ്ടി ഗോളടിച്ചത്. ക്രൊയേഷ്യന്‍ പ്രതിരോധം നിലയുറപ്പിക്കുംമുന്പാണ് ഡേവിസ് കാനഡയ്ക്ക് വേണ്ടി വലകുലുക്കിയത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡേവിസ് കാനഡയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ സ്വന്തമാക്കി.
കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ ഡെന്മാര്ക്കിനെതിരായ മത്സരത്തില്‍ 57-ാം സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങിയിരുന്നു. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് ക്രൊയേഷ്യ ഗോള്‍ വഴങ്ങിയത്. ഡെന്മാര്ക്ക് താരം മാത്തിയാസ് ജോര്ജെന്സെനിലൂടെ ഡെന്മാര്ക്ക് ക്രൊയേഷ്യയ്ക്കെതിരേ ലീഡെടുത്തു. എന്നാല്‍ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം മരിയോ മാന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില വഴങ്ങിയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 3-2 ന് വിജയിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ആ വര്‍ഷം ഫൈനലിലെത്തിയ ക്രൊയേഷ്യ ഫ്രാന്‍സിനോട് കലാശപ്പോരില്‍ പരാജയപ്പെടുകയായിരുന്നു.
Content Highlights: fifa world cup 2022, qatar world cup 2022, fastest goal in world cup, 2022 world cup fastest goal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..