'11 താരങ്ങളും ദേശീയ ഗാനം ആലപിക്കുമ്പോഴും എല്ലാ കണ്ണുകളും നിന്നിലായിരുന്നു';വിമര്‍ശനവുമായി ജോര്‍ജിന


ജോർജിന റോഡ്രിഗസും ക്രിസ്റ്റിയാനോ റൊണാൾഡോയും | Photo: Instagram/ georginagio/ AFP

ദോഹ:ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയ പോര്‍ച്ചുഗല്‍ പരിശീലകന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ഗ്രൗണ്ടില്‍ ആസ്വദിക്കാന്‍ കഴിയാതിരുന്നത് എന്തൊരു നാണക്കേട് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'അഭിനന്ദനങ്ങള്‍ പോര്‍ച്ചുഗല്‍ ടീം. 11 താരങ്ങളും ദേശീയ ഗാനം ആലപിക്കുമ്പോഴും എല്ലാ കണ്ണുകളും നിന്നിലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിന്റെ കളി 90 മിനിറ്റും ഗ്രൗണ്ടില്‍ ആസ്വദിക്കാന്‍ കഴിയാത്തത് എന്തൊരു നാണക്കേടാണ്. ആരാധകര്‍ നിന്റെ പേര് ആര്‍ത്തുവിളിച്ചുകൊണ്ടേയിരുന്നു. അവര്‍ അത് നിര്‍ത്തിയില്ല. ദൈവവും നിന്റെ സുഹൃത്ത് ഫെര്‍ണാണ്ടോയും കൂടെനിന്ന് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കും എന്നാണ് പ്രതീക്ഷ.' ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം മത്സരത്തിനിടയില്‍ ഗാലറിയില്‍ നിന്നെടുത്ത ചിത്രങ്ങളും അവര്‍ പങ്കുവെച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ റൊണാള്‍ഡോക്ക് പകരമിറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസ് ഹാട്രികുമായി തിളങ്ങിയിരുന്നു. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രികാണ് റാമോസ് സ്വന്തം പേരില്‍ കുറിച്ചത്. ഒന്നിനെതിരേ ആറു ഗോളിന് പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ക്കുകയും ചെയ്തു.

റൊണാള്‍ഡോയെ കളിപ്പിക്കാതിരുന്നത് ടീം തന്ത്രങ്ങളുടെ ഭാഗമാണ് മത്സരശേഷം കോച്ച് സാന്റോസ് പ്രതികരിച്ചു. സൂപ്പര്‍ താരവുമായി ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളില്ലെന്നും കോച്ചിനും കളിക്കാര്‍ക്കുമിടയിലെ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും സാന്റോസ് പ്രതികരിച്ചിരുന്നു.

Content Highlights: Cristiano Ronaldos girlfriend lashes out on Portugal’s manager for benching him against Switzerland


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented