ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല;ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍


Photo: AFP

ദോഹ: പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരേ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം. ക്രിസ്റ്റ്യാനോ ഇറങ്ങാനുള്ള സാധ്യത 50-50 ആണെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

ക്രിസ്റ്റ്യാനോ ബുധനാഴ്ച ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. ജിമ്മില്‍ മറ്റു പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. പരിക്കൊന്നുമില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ പോര്‍ച്ചുഗലിന്റെ ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. രാത്രി 8.30-നാണ് മത്സരം.

Content Highlights: Cristiano Ronaldo is 50-50 to play v S.Korea, says coach Santos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented