ദേശീയഗാനമാലപിക്കുമ്പോള്‍ കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ ; പിന്നെ കുറിച്ചത് ചരിത്രം


photo:twitter/UEFA Champions League

ദോഹ: ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയ മത്സരമായിരുന്നു ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗലും ഘാനയും തമ്മില്‍ നടന്നത്. മൈതാനകത്ത് രണ്ടുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരത്തില്‍ ഗോള്‍ നേടി പുതിയ റെക്കോര്‍ഡും കുറിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

എന്നാല്‍ മത്സരത്തിനുമുമ്പേ വികാരാധീനനായ ക്രിസ്റ്റ്യാനോയേയാണ് കായികലോകം കണ്ടത്. ലോകകപ്പില്‍ രാജ്യത്തിനായി വീണ്ടും ബൂട്ടുകെട്ടുന്നതിന്റെ വീകാരത്തില്‍ ക്രിസ്റ്റ്യാനോയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്ന അവസരത്തിലാണ് റൊണാള്‍ഡോ വികാരാധീനനായത്.



തന്റെ അവസാന ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ മത്സരത്തില്‍ ചരിത്രഗോളും കുറിച്ചാണ് മടങ്ങിയത്. ലോകകപ്പില്‍ 18 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.


Content Highlights: Cristiano Ronaldo gets emotional during Portugal’s national anthem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented