കാനഡ പുറത്ത്; ടീമുകള്‍ക്ക് അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകം


photo: Getty Images

ദോഹ: 2022 ഖത്തര്‍ ലോകകപ്പില്‍നിന്ന് കാനഡ പുറത്തായി. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടതോടെയാണ് കാനഡ നോക്കൗട്ട് സ്‌റ്റേജ് കാണാതെ പുറത്താകുന്നത്. കാനഡയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ തകര്‍ത്തത്.

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കാനഡ ഗ്രൂപ്പ് എഫില്‍ അവസാനസ്ഥാനത്താണുള്ളത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമടക്കം നാല് പോയന്റാണ് ക്രൊയേഷ്യക്കും മൊറോക്കോക്കുമുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ക്രൊയേഷ്യയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് പോയന്റുള്ള ബെല്‍ജിയം മൂന്നാമതാണ്.

ഗ്രൂപ്പ് എഫില്‍ നിന്ന് ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമെന്ന് അവസാനഗ്രൂപ്പ് മത്സരത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. ക്രൊയേഷ്യ-ബെല്‍ജിയം പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. കാനഡയെ തോല്‍പ്പിച്ചാല്‍ മൊറോക്കോയ്ക്കും നോക്കൗട്ട് പ്രവേശനം ഉറപ്പിക്കാം.

Content Highlights: canada are out of the world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented