പരിക്കിനൊപ്പം പനിയും; ബ്രസീലിന്റെ മത്സരം ഹോട്ടലില്‍ ഇരുന്നു കണ്ട് നെയ്മര്‍


നെയ്മർ | Photo: instagram/ neymar

ദോഹ: ഗ്രൂപ്പ് ജിയില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം കാണാന്‍ കക്കയും റൊണാള്‍ഡോയും ഉള്‍പ്പെടെയുള്ള ബ്രസീലിന്റെ സീനിയര്‍ താരങ്ങള്‍ സ്‌റ്റേഡിയത്തില്‍ എത്തിയത് കൗതുകകരമായ കാഴ്ച്ചയായിരുന്നു. ബ്രസീലെന്ന ടീം വീട്ടുമുറ്റത്തെ മഞ്ഞ മന്ദാരം പോലെ നമുക്ക് പരിചിതമാക്കിയത് ഈ താരങ്ങളെല്ലാമാണ്. എന്നാല്‍ ടീമില്‍ ഇപ്പോഴുള്ള താരം നെയ്മര്‍ മാത്രം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ബ്രസീലിന്റെ വിജയം ആഘോഷിക്കാന്‍ ടീമിനൊപ്പമില്ലായിരുന്നു.

നെയ്മറിന്റെ സഹതാരം വിനീഷ്യസ് ജൂനിയര്‍ തന്നെ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള നെയ്മർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ടീം ഹോട്ടലില്‍ തന്നെ തങ്ങുകയായിരുന്നുവെന്നും വീനിഷ്യസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രസീല്‍ ടീം ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

'മത്സരത്തിന് വരാന്‍ കഴിയാത്തതില്‍ നെയ്മര്‍ അതീവ ദുഃഖിതനാണ്. കാലിലെ പരിക്ക് മാത്രമല്ല കാരണം. അദ്ദേഹത്തിന് ചെറിയ തോതില്‍ പനിയുമുണ്ട്. എത്രയും വേഗത്തിന് നെയ്മറിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ'-വിനീഷ്യസ് പറഞ്ഞു.

മത്സരം ടെലിവിഷനില്‍ കാണുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നെയ്മര്‍ പങ്കുവെച്ചിരുന്നു. ടീമിനായി ഗോള്‍ നേടിയ കാസിമിറോയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ദീര്‍ഘകാലമായി ലോകത്തെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് കാസിമിറോ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്റ്റേഡിയം 974-ല്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റ മറ്റൊരു താരം ഡാനിലോ ടീമിനൊപ്പമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരശേഷം ഇരുവരും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. സെര്‍ബിയക്കെതിരായ മത്സരത്തിനിടേയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റത്.

നെയ്മര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച ചിത്രം

Content Highlights: brazil vs switzerland qatar world cup 2022 injured neymar stayed at team hotel due to fever


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented