സൂപ്പര്‍ പോരാട്ടങ്ങള്‍; ബ്രസീലും പോര്‍ച്ചുഗലും സെര്‍ബിയയും കളത്തില്‍ 


Cristiano Ronaldo AND Neymar | Photo: AP Photo

ദോഹ: കിരീടം തിരിച്ചുപിടിക്കാന്‍ താരസമ്പന്നമായ സംഘവുമായി ഖത്തറിലെത്തിയ ബ്രസീലിന് വ്യാഴാഴ്ച ആദ്യപോരാട്ടം. ഗ്രൂപ്പ് ജി-യില്‍ സെര്‍ബിയയാണ് എതിരാളി. രാത്രി 12.30-നാണ് മത്സരം. വൈകീട്ട് 3.30ന് സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണുമായി കളിക്കും.

സൂപ്പര്‍ താരം നെയ്മറിന്റെ മികവില്‍ ബ്രസീല്‍ ഒരിക്കല്‍ക്കൂടി പ്രതീക്ഷയര്‍പ്പിക്കുന്നു. എന്നാല്‍, മൂര്‍ച്ചയേറിയ ആക്രമണനിരയുള്ളതിനാല്‍ നെയ്മറിന് അമിതഭാരവുമില്ല. 4-2-3-1 ശൈലിയിലാകും ടിറ്റെ ബ്രസീലിനെ ഇറക്കുന്നത്. റിച്ചാലിസന്‍ ഏക സ്ട്രൈക്കറാകും. വിനീഷ്യസ്-നെയ്മര്‍-റഫീന്യ ത്രയം തൊട്ടുതാഴെ കളിക്കും. കാസെമിറോ-ലൂക്കാസ് പാക്വിറ്റ സഖ്യം ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കും. അലക്സ് സാന്‍ഡ്രോ-തിയാഗോ സില്‍വ-മാര്‍ക്വിന്യോസ്-ഡാനിലോ എന്നിവരാകും പ്രതിരോധത്തില്‍. തിയാഗോ സില്‍വയാകും ടീമിനെ നയിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.ക്കായി തകര്‍പ്പന്‍ ഫോമിലാണ് നെയ്മര്‍.സെര്‍ബിയ 3-4-1-2 ശൈലിയിലാകും കളിക്കുന്നത്. മിന്നുന്നഫോമിലുള്ള ഡുസാന്‍ വ്ളാഹോവിച്ചും ലൂക്ക ജോവിച്ചും കളിക്കുന്ന മുന്നേറ്റനിര സെര്‍ബിയയുടെ പ്രതീക്ഷയാണ്. മധ്യനിരയില്‍ ഡുസാന്‍ ടാഡിച്ച്, മിലിന്‍കോവിച്ച് സാവിച്ച്, ഫിലിപ്പ് കോസ്റ്റിച്ച് തുടങ്ങിയ മികച്ചതാരങ്ങളുണ്ട്.

പോര്‍ച്ചുഗല്‍ പോരാട്ടത്തിനിറങ്ങുന്നു

ഘാനയെ നേരിടാനിറങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ കരിയറിലെ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോള്‍ ക്ലബ്ബിന്റെ മേല്‍വിലാസമില്ല. ലോകകപ്പിലെ ആദ്യമത്സരത്തിന് മണിക്കൂറുകള്‍ക്കുമുമ്പാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് അദ്ദേഹം പുറത്തുപോരുന്നത്. ഇനി ലോകകപ്പ് ജയിച്ച് പുതിയൊരു മേല്‍വിലാസമുണ്ടാക്കാനാകും ക്രിസ്റ്റ്യാനോയുടെ ശ്രമം. അതിലേക്കുള്ള വഴിയിലെ ആദ്യ എതിരാളിയാണ് ഘാന.

ഗ്രൂപ്പ് എച്ചില്‍ വ്യാഴാഴ്ച രാത്രി 9.30-നാണ് പോര്‍ച്ചുഗല്‍-ഘാന മത്സരം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വൈകീട്ട് 6.30-ന് യുറഗ്വായ് ദക്ഷിണകൊറിയയെ നേരിടും. 4-3-3 ശൈലിയിലാകും പോര്‍ച്ചുഗലിനെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് ഇറക്കുന്നത്. റാഫേല്‍ ലിയാവോ-ക്രിസ്റ്റ്യാനോ-ബെര്‍ണാഡ് സില്‍വ എന്നിവരാകും മുന്നേറ്റത്തില്‍. മധ്യനിരയില്‍ വില്യം കാര്‍വാലോ-ബ്രൂണോ ഫെര്‍ണാണ്ടസ്-റൂബന്‍ നെവാസ് എന്നിവരെ പരീക്ഷിക്കാനാണ് സാധ്യത. പെപ്പെ, റുബന്‍ ഡയസ്, നുനോ മെന്‍ഡസ്, ജാവോ കാന്‍സലോ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും.

4-2-3-1 ശൈലിയാകും ഘാന സ്വീകരിക്കുന്നത്. ജോര്‍ഡാന്‍ അയൂ സ്ട്രൈക്കര്‍റോളിലുണ്ടാകും. മധ്യനിരയില്‍ ഇനാകി വില്യംസ്, ആന്ദ്രെ അയൂ, തോമസ് പാര്‍ട്ടി എന്നിവരാണ് ടീമിന്റെ കരുത്ത്. യുറഗ്വായ്‌ക്കെതിരായ മത്സരത്തില്‍ ദക്ഷിണകൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്‍ കളിക്കാന്‍ സാധ്യതയേറെ.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: brazil vs serbia, portugal vs ghana, switzerland vs cameroon, south korea vs uruguay


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented