ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍; ഫിര്‍മിനോയും കുട്ടീഞ്ഞോയും പുറത്ത്


Photo: twitter.com/CBF_Futebol

റിയോ ഡി ജനീറോ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമില്‍ നെയ്മര്‍, വിനീഷ്യസ്, തിയാഗോ സില്‍വ, കാസമിറോ, ഡാനി ആല്‍വസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ച ടീമില്‍ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല.

സ്‌ക്വാഡിലെ 16 പേര്‍ക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആല്‍വേസാണ് ടീമിലെ മുതിര്‍ന്ന താരം. ലിവര്‍പൂള്‍ താരം അലിസണ്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സണ്‍ എന്നിവരാണ് ടീമിലെ പ്രധാന ഗോള്‍ കീപ്പര്‍മാര്‍. മൂന്നാമനായി വെവേര്‍ട്ടണ്‍ സ്ഥാനംപിടിച്ചു. എട്ട് പ്രതിരോധ താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. ഇതില്‍ മൂന്ന്‌ പേരും യുവന്റസ് താരങ്ങളാണ്. ആറ് മധ്യനിര താരങ്ങളും ഒന്‍പത് മുന്നേറ്റ നിര താരങ്ങളും അടങ്ങിയ സ്‌ക്വാഡാണ് പരിശീലകന്‍ പ്രഖ്യാപിച്ചത്.



  • മുന്നേറ്റനിര - നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.
  • മധ്യനിര - കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ.
  • പ്രതിരോധനിര - ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, ഏദര്‍ മിലിറ്റാവോ, ബ്രമര്‍.
  • ഗോള്‍ കീപ്പര്‍മാര്‍ - അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍.

Content Highlights: brazil team for qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented