ബ്രസീല്‍ പ്രതിരോധത്തിന് നൂറുമാര്‍ക്ക്, ഗോള്‍പോസ്റ്റിലേക്ക് ഇതുവരെ ഒരു ഷോട്ടുപോലും വഴങ്ങിയില്ല !


Photo: Getty Images

ദോഹ: 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടിക്കൊണ്ട് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നു. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കിയ ബ്രസീല്‍ രണ്ടാം പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തു.

ഈ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് ജിയില്‍ നിലവില്‍ ബ്രസീല്‍ ഒന്നാമതാണ്. ഈ രണ്ട് മത്സരങ്ങളിലും ബ്രസീല്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല, മൂന്ന് ഗോളുകള്‍ അടിക്കുകയും ചെയ്തു. എന്നാല്‍ ബ്രസീല്‍ ടീമിന് മറ്റൊരു പ്രത്യേകത കൂടി അവകാശപ്പെടാനുണ്ട്.

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ബ്രസീല്‍ ഇതുവരെ ഗോള്‍പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും വഴങ്ങിയിട്ടില്ല. സെര്‍ബിയയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും ബ്രസീല്‍ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും ഉതിര്‍ക്കാനായിട്ടില്ല. പാറപോലെ ഉറച്ചുനില്‍ക്കുന്ന ബ്രസീല്‍ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം.

തിയാഗോ സില്‍വ, മാര്‍ക്വിനോസ്, എഡര്‍ മിലിറ്റാവോ, മാര്‍ക്വിനോസ്, അലക്‌സ് സാന്‍ഡ്രോ, ഡാനിലോ എന്നിവരാണ് രണ്ട് മത്സരങ്ങളിലായി ബ്രസീല്‍ പ്രതിരോധം കാത്തത്. അലിസണ്‍ ബെക്കറാണ് ബ്രസീലിന്റെ ഗോള്‍കീപ്പര്‍. ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ കാമറൂണാണ് കാനറികളുടെ എതിരാളികള്‍.

Content Highlights: fifa world cup 2022, brazil football, brazil vs serbia, brazil vs switzerland, brazil next match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented