Zlatko Dalic | Photo : Alex Grimm/Getty Images
ദോഹ: ലോകകപ്പിലെ കരുത്തുറ്റ ടീമുകളിലൊന്നാണ് ബ്രസീലെന്ന് ക്രൊയേഷ്യൻ പരിശീലകന് സ്ലാറ്റ്കോ ഡാലിച്ച്. ഈ ലോകകപ്പില്‍ അവരുടേത് മികച്ച പ്രകടനമാണെന്നും അത്തരത്തിലൊരു ടീമിനെ നേരിടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കളിക്കാരുടെ നിര ഭയപ്പെടുത്തുന്നതാണെന്നും ഡാലിച്ച് കൂട്ടിച്ചേര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിയാല്‍, ഈ ടൂര്‍ണമെന്റിലെ മികച്ച ടീം ബ്രസീലാണ്. അവര്‍ക്ക് കളിക്കാരുടെ വൈവിദ്യമുണ്ട്, മികച്ച നിരയുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. അത് ഞങ്ങള്‍ക്ക് വലിയ പരീക്ഷണമാണ്. കാര്യക്ഷമതയും വേഗതയുമേറിയ താരങ്ങള്‍ അവര്‍ക്കുണ്ട്. ടീമിനുള്ളില്‍ മികച്ച അന്തരീക്ഷമുണ്ട്, ആത്മവിശ്വാസമുണ്ട്. പക്ഷേ ഞങ്ങള്‍ നിരാശപ്പെടില്ല, ഞങ്ങളുടെ പരമാവധി ഞങ്ങള്‍ ചെയ്യും', ഡാലിച്ച് പറഞ്ഞു.
ആത്മവിശ്വാസത്തോടെയാണ് മത്സരത്തെ സമീപിക്കുന്നതെന്നും ബ്രസീലിനെതിരേ ആസ്വദിച്ച് കളിക്കുമെന്നും ഡാലിച്ച് പറഞ്ഞു. അവസരങ്ങള്‍ക്കായി ശ്രമിക്കുമെന്നും കളിക്കാര്‍ക്ക് വെല്ലുവിളികളെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
Content Highlights: Brazil is certainly the strongest team at this World Cup, says Croatia coach Zlatko Dalić
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..