photo: Getty Images
ദോഹ: ഖത്തറില്‍ കാനറികള്‍ ചിറകടിച്ചുയരുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തകര്‍ത്തെറിഞ്ഞാണ് കാനറികള്‍ ക്വാര്‍ട്ടറിലേക്കെത്തിയത്. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം.
മത്സരത്തില്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ നെയ്മറേയും ഗോള്‍കീപ്പര്‍ അലിസണേയും വരെ ടിറ്റെ പിന്‍വലിച്ചു. പകരക്കാരായി റോഡ്രിഗോയും വെവെര്‍ട്ടണുമാണ് കളത്തിലിറങ്ങിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്.
ഇതോടെ ലോകകപ്പ് സ്ക്വാഡിലെ 26-പേരേയും ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കളത്തിലിറക്കി. മൂന്ന് ഗോള്‍കീപ്പര്‍മാരടക്കം എല്ലാ ടീമംഗങ്ങളേയും ബ്രസീല്‍ മൈതാനത്തിറക്കിയതോടെ കാനറികള്‍ പുതിയ ചരിത്രം കുറിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാന്‍ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീല്‍ പുതുചരിത്രമെഴുതിയത്.
തുടര്‍ച്ചയായ എട്ടാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഇത്തവണ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.
Content Highlights: Brazil have now used all 26 members of their squad at the 2022 World Cup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..