പുള്ളാവൂരിലെ മെസ്സിക്ക് ബ്രസീല്‍ ആരാധകരുടെ മറുപടി; പുഴയ്ക്ക് നടുവില്‍ നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട്


Photo: special arrangement

മുക്കം: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇങ്ങ് കേരളത്തില്‍ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള ഫ്‌ളക്‌സ് യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം വിവിധ ടീമുകളുടെ ഫ്‌ളക്‌സുകള്‍ ഉയരാന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ കട്ടൗട്ടിന് ഇതേ സ്ഥലത്ത് നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍.

പുള്ളാവൂരിലെ ചെറുപുഴയിലാണ് കഴിഞ്ഞ ദിവസം നെയ്മറുടെ 40 അടി ഉയരത്തിലുള്ള കട്ടൗട്ട് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. മെസ്സിയുടെ 30 അടിക്ക് മുകളിലുള്ള കട്ടൗട്ട് സ്ഥാപിച്ച അര്‍ജന്റീന ആരാധകര്‍ക്ക് അതേനാണയത്തില്‍ ബ്രസീല്‍ ഫാന്‍സിന്റെ മറുപടി. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസ്സിക്ക് മുമ്പില്‍ ഇപ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നെയ്മറുമുണ്ട്.



നേരത്തെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ട് ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായിരുന്നു.

Content Highlights: Brazil fans response to Messi cutout in Pullavur huge cutout of Neymar in the middle of the river

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented