അര്‍ജന്റീനയ്ക്കുമുന്നില്‍ ബ്രസീല്‍ അത്ര വലിയ എതിരാളിയാണെന്ന് തോന്നുന്നില്ല - ഇ. ചന്ദ്രശേഖരന്‍


ഇ. ചന്ദ്രശേഖരൻ എം.എൽ.എ അർജന്റീന ജേഴ്‌സിയണിഞ്ഞ് ഫുട്‌ബോൾ തട്ടുന്നു | ഫോട്ടോ: രാമനാഥ് പൈ

കാഞ്ഞങ്ങാട്: മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എ.യുമായ ഇ. ചന്ദ്രശേഖരന് ഇഷ്ടം അര്‍ജന്റീനയോടാണ്. 'സ്ഥിരമായി ഏതെങ്കിലും ഒരു ടീമിനെ അന്ധമായി ഇഷ്ടപ്പെടുന്ന രീതി എനിക്കില്ല. എന്നാല്‍, അടുത്തകാലത്തായി അര്‍ജന്റീനയെ ഇഷ്ടമാണ്. 2014-ല്‍ അവര്‍ റണ്ണര്‍ അപ്പ് ആയി. ഇപ്പോള്‍ കോപ്പ അമേരിക്കയില്‍ ചാമ്പ്യന്മാരായി. മെയ്വഴക്കത്തോടെയുള്ള കളിയാണ് അവരുടേത്. മെസി പ്രതീക്ഷനല്‍കുന്ന താരമാണ്' -ചന്ദ്രശേഖരന്‍ പറഞ്ഞു.

ചെറുപ്പത്തിലേ ഫുട്ബോള്‍ കളിയെ ഇഷ്ടപ്പെടുകയും ഗ്രൗണ്ടിലിറങ്ങി കളിക്കുകയും ചെയ്ത രാഷ്ട്രീയക്കാരനാണ് ഇദ്ദേഹം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫുട്ബോള്‍ ആവേശമായിരുന്നു. ഗ്രൗണ്ടില്‍ നിറഞ്ഞോടിയ കാലത്തെക്കുറിച്ചും വാചാലനാകുന്നു ചന്ദ്രശേഖരന്‍.



അര്‍ജിന്റീന ഇക്കുറി കപ്പ് നേടുമെന്ന് പറയുമ്പോള്‍ അതിനുള്ള കാരണം ചന്ദ്രശേഖരന്‍ പറയുന്നത് ഇങ്ങനെ: കൃത്യമായ ഹോം വര്‍ക്കോടെ കളിക്കുന്ന ടീം ആണ് അര്‍ജന്റീന. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ അവര്‍ക്ക് ശ്രമകരമായ ദൗത്യം വേണ്ടി വരുന്നില്ല.

സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് ആദ്യ റൗണ്ടിലെ എതിരാളികള്‍. ഇതില്‍ ഭേദപ്പെട്ട എതിരാളികള്‍ എന്നു പറയുന്ന ടീം പോളണ്ട് മാത്രമാണ്. അര്‍ജന്റീനയ്ക്കുമുന്നില്‍ ബ്രസീലൊന്നും അത്ര വലിയ എതിരാളിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Brazil does not seem to be a big opponent before Argentina e Chandrasekaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented