ആറാം കിരീടത്തിലേക്ക് ചിറകടിച്ച് കാനറികള്‍, ഇത്തവണ ബ്രസീല്‍ ബ്യൂട്ടിഫുളാണ്


സിറാജ് കാസിം

Photo: AP

ഫോര്‍വേഡുകളെ മാത്രം അണിനിരത്തി ഒരു അറ്റാക്കിങ് ഫുട്ബോള്‍. പ്രദര്‍ശനമത്സരത്തില്‍പ്പോലും സാധ്യതയില്ലാത്ത ഒരു സ്വപ്നമാണിതെങ്കിലും ഖത്തറിലേക്കുള്ള ബസില്‍ ടിറ്റെ കയറ്റിയ താരങ്ങളെ കാണുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ അങ്ങനെ വിചാരിച്ചാലും തെറ്റുപറയാനാകില്ല. കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാരമ്യത്തിലാണ് ബ്രസീല്‍. ബെറ്റിങ് ചാര്‍ട്ടുകളിലും ആരാധകരുടെ മനസ്സിലും നമ്പര്‍ വണ്‍ റേറ്റിങ്ങില്‍ കുതിക്കുന്ന ബ്രസീലിനെ തടയാന്‍ പ്രാഥമികറൗണ്ടില്‍ ഗ്രൂപ്പ് ജി-യില്‍ ഇറങ്ങുന്നത് സ്വിറ്റസര്‍ലന്‍ഡും സെര്‍ബിയയും കാമറൂണുമാണ്.

ആക്രമണംമുതല്‍ പ്രതിരോധംവരെ ഓരോ പൊസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങളുടെ സാന്നിധ്യമുള്ള ബ്രസീലിന് ഖത്തര്‍ ലോകകപ്പ് നേടാതിരിക്കാനുള്ള കാരണങ്ങള്‍ വളരെ കുറവാണ്. നായകനായ പി.എസ്.ജി. താരം നെയ്മറില്‍ തുടങ്ങുന്ന ബ്രസീല്‍ ടീം ലൈനപ്പിലേക്കെത്താന്‍ മുന്നേറ്റനിരയില്‍ ആഴ്സനലിന്റെ ഗബ്രിയേല്‍ ജെസ്യൂസും റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സലോണയുടെ റാഫിനയും ടോട്ടനത്തിന്റെ റിച്ചാര്‍ലിസണും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണിയുമൊക്കെ നില്‍ക്കുമ്പോള്‍ ഇവരില്‍ ആരെ കൊള്ളും ആരെ തള്ളും എന്ന കണ്‍ഫ്യൂഷനിലായിരിക്കും കോച്ച് ടിറ്റെ.



പരിചയസമ്പന്നരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കാസെമിറോയും ഫ്രെഡും വെസ്റ്റ് ഹാം താരം ലൂക്കാസ് പക്വേറ്റയും ലിവര്‍പൂള്‍ താരം ഫാബിന്യോയും അണിനിരക്കുന്നതാണ് മധ്യനിര. പ്രതിരോധത്തിലേക്ക് ചെല്‍സിയുടെ തിയാഗോ സില്‍വയും പി.എസ്.ജി.യുടെ മാര്‍ക്വിന്യോസും യുവന്റസിന്റെ ഡാനിലോക്കുമൊപ്പം വെറ്ററന്‍ താരം ഡാനി ആല്‍വ്സ് കൂടിയെത്തിയിട്ടുണ്ട്.

പ്രതീക്ഷകളുടെ സ്വിസ്

അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഗ്രൂപ്പില്‍നിന്ന് ഒന്നാമതായി പ്രീക്വാര്‍ട്ടറിലേക്കു കടക്കുമെന്ന് ന്യായമായും കരുതാവുമ്പോള്‍ രണ്ടാമതുള്ള ഒരു ബര്‍ത്തിനുവേണ്ടിയാണ് സ്വിസ് നിക്ഷേപം നടത്തുന്നത്. ആഴ്സനലിനു കളിക്കുന്ന ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയും ചിക്കാഗോ ഫയറിനു കളിക്കുന്ന വൈസ് ക്യാപ്റ്റന്‍ സെഡ്രാന്‍ ഷാക്കീരിയും അടങ്ങുന്ന താരനിരയാണ് പ്രതീക്ഷകളുടെ പ്രധാന നിക്ഷേപം. രാജ്യത്തിനായി നൂറിലേറെ മത്സരങ്ങള്‍ കളിക്കുകയും സമീപകാല താരങ്ങളില്‍ ടോപ് സ്‌കോററുമായ ഷാക്കീരിയുടെ അസാമാന്യമായ പ്രകടനം സ്വിസ് ടീമിന് പലപ്പോഴും അപ്രതീക്ഷിത വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. മുന്നേറ്റത്തില്‍ ഗളത്സരേയുടെ ഹാരിസ് സെഫറോവികിന്റെയും പ്രതിരോധത്തില്‍ ടോറിനോയുടെ റിക്കാര്‍ഡോ റോഡ്രിഗ്സിന്റെയും സാന്നിധ്യം. ഒരു ടൂര്‍ണമെന്റിലുടനീളം ഒരേ ഫോമില്‍ കളിക്കില്ല എന്ന ചരിത്രം തിരുത്തിയാല്‍ ഇക്കുറി സ്വിസ് മുന്നേറ്റം അപകടകരമാകും.

സൂപ്പറാകാന്‍ സെര്‍ബിയ

ലോകകപ്പിന്റെ യൂറോപ്യന്‍ യോഗ്യതാറൗണ്ടില്‍ പോര്‍ച്ചുഗലിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഖത്തറിലേക്കു ടിക്കറ്റെടുത്ത സെര്‍ബിയ അതേ മികവ് തുടര്‍ന്നാല്‍ വീണ്ടുമൊരു പോര്‍ച്ചുഗല്‍-സെര്‍ബിയ മത്സരത്തിന് സാധ്യതയുണ്ട്. ഗ്രൂപ്പില്‍ ബ്രസീലിനുപിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയാല്‍ പ്രീ-ക്വാര്‍ട്ടറില്‍ മിക്കവാറും സെര്‍ബിയയുടെ എതിരാളി പോര്‍ച്ചുഗലായിരിക്കും.

അയാക്സിനു കളിക്കുന്ന ക്യാപ്റ്റന്‍ ഡുസാന്‍ ടാഡിച്ചും ഫുള്‍ഹാമിനു കളിക്കുന്ന വൈസ് ക്യാപ്റ്റന്‍ അലക്സാണ്ടര്‍ മിട്രോവിച്ചും അടങ്ങുന്ന നിരയ്ക്ക് പരിചയസമ്പത്തുണ്ട്.

ശാന്തരല്ല കാമറൂണ്‍

കാമറൂണ്‍ എന്ന ആഫ്രിക്കന്‍ശക്തി ഏതു ടീമിനെതിരേയും അദ്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ്. ആഫ്രിക്കന്‍ യോഗ്യതാറൗണ്ടിലെ നിര്‍ണായകമത്സരത്തില്‍ അള്‍ജീരിയക്കെതിരേ എക്സ്ട്രാ ടൈമിലെ ഇഞ്ചുറിടൈമില്‍ ഗോളടിച്ച് അദ്ഭുതകരമായി ഖത്തറിലേക്കു ടിക്കറ്റെടുത്ത കാമറൂണ്‍ ഖത്തറിലും ശാന്തരാകുമെന്ന് ആരും കരുതേണ്ട. അല്‍ നാസറിന് കളിക്കുന്ന ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറും ബയേണിനു കളിക്കുന്ന എറിക് ചുപ്പോയും ലിയോണിനു കളിക്കുന്ന കരി എകാംബിയുമൊക്കെ പോരാട്ടവീര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍, യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ പലപ്പോഴും പതറുന്ന ചരിത്രം തിരുത്തുകയെന്ന വലിയ ദൗത്യം മുന്നിലുണ്ട്.

Content Highlights: fifa world cup 2022, group g in world cup, brazil football, brazil, switzerland, cameroon, serbia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented