പ്രതീകാത്മക ചിത്രം | Photo: AP
ദോഹ: ലോകകപ്പ് വേദികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണത്തിനിടെ ഖത്തറില്‍ മരണപ്പെട്ടത് 400 മുതല്‍ 500 വരെ തൊഴിലാളികളാണെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി. ഒരു അഭിമുഖത്തിലാണ് തവാദി ഇക്കാര്യമറിയിച്ചത്. എന്നാല്‍, മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2014 മുതല്‍ 2021 വരെയുള്ള കണക്കാണിത്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവകൊണ്ടാണ് കൂടുതല്‍ മരണം സംഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
സ്റ്റേഡിയം നിര്‍മാണത്തിനുപുറമേ മെട്രോ പാതകള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ തൊഴിലാളികളെയാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഇതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന വിമര്‍ശനമുണ്ടായി. എന്നാല്‍, ഖത്തര്‍ ഭരണകൂടം ഇതെല്ലാം നിഷേധിച്ചിരുന്നു.
Content Highlights: between 400 and 500 worker deaths tied to qatar world cup 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..