ഖത്തര്‍ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു; ലുക്കാക്കുവും ഹസാര്‍ഡും കളിക്കും


Photo: AP

ദോഹ: 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചത്. നിലവിലെ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ടീമില്‍ സീനിയര്‍ താരങ്ങളായ റൊമേലു ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡും സ്ഥാനം നേടി.

പരിക്കുമൂലം ഈ സീസണില്‍ കാര്യമായി കളിക്കാന്‍ കഴിയാതിരുന്ന ലുക്കാക്കു ഇന്റര്‍ മിലാന് വേണ്ടി വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടണിഞ്ഞത്. ഫിറ്റ്‌നസ് തെളിയിക്കാത്ത ഹസാര്‍ഡ് ആകട്ടെ റയല്‍ മഡ്രിഡില്‍ പലപ്പോഴും സൈഡ് ബെഞ്ചില്‍ മാത്രം ഒതുങ്ങുന്നു. ഇരുവരിലും വലിയ പ്രതീക്ഷയാണ് പരിശീലകന്‍ മാര്‍ട്ടിനെസ്സിനുള്ളത്.

സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിനെയുടെ തകര്‍പ്പന്‍ ഫോമിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷ. തിബൗ കുര്‍ട്വയുടെ ചോരാത്ത കൈകള്‍ ബെല്‍ജിയം ഗോള്‍വലയ്ക്ക് ശക്തിപകരും. മധ്യനിരയും മുന്നേറ്റനിരയുമാണ് ബെല്‍ജിയത്തിന്റെ ശക്തി. എന്നാല്‍ ഡിവോക് ഒറിഗി ടീമില്‍ നിന്ന് പുറത്തായി.

മധ്യനിരയില്‍ ഡിബ്രുയിനെയ്‌ക്കൊപ്പം യൂറി ടിയെലെമന്‍സ്, അക്‌സല്‍ വിറ്റ്‌സല്‍, തോര്‍ഗന്‍ ഹസാര്‍ഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയര്‍ തുടങ്ങിയവര്‍ അണിനിരക്കും. മുന്നേറ്റനിരയില്‍ പുത്തന്‍ താരോദയം ലിയാന്‍ഡ്രോ ട്രൊസാര്‍ഡും മിച്ചി ബാറ്റ്ഷുവായിയും ഹസാര്‍ഡും ലുക്കാക്കുവുമെല്ലാം അണിനിരക്കുന്നതോടെ ബെല്‍ജിയം ശക്തമാകും.

പ്രതിരോധത്തില്‍ പരിചയസമ്പന്നരായ യാന്‍ വെര്‍ട്ടോംഗനും ടോബി ആല്‍ഡെര്‍വെയ്‌റെള്‍ഡും അണിനിരക്കുന്നതോടെ ബെല്‍ജിയം ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറും. ഗ്രൂപ്പ് എഫിലാണ് ബെല്‍ജിയം മത്സരിക്കുന്നത്. കാനഡ, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫില്‍ ബെല്‍ജിയത്തിന് എതിരാളികള്‍. ബെല്‍ജിയം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നവംബര്‍ 24-ന് കാനഡയെ നേരിടും.

ടീം ബെല്‍ജിയം

ഗോള്‍കീപ്പര്‍മാര്‍: തിബോ കുര്‍ട്വ, സിമോണ്‍ മിഗ്നോലെറ്റ്, കോയന്‍ കാസ്റ്റീല്‍സ്

പ്രതിരോധതാരങ്ങള്‍: യാന്‍ വെര്‍ട്ടോംഗന്‍, ടോബി ആല്‍ഡെര്‍വെയ്‌റെള്‍ഡ്, ലിയാന്‍ഡര്‍ ഡെന്‍ഡോന്‍കര്‍, സെനോ ഡെബാസ്റ്റ്, ആര്‍തര്‍ തിയാറ്റി, വൂട്ട് ഫായിസ്.

മധ്യനിര: ഹാന്‍സ് വനകെന്‍, അക്‌സല്‍ വിറ്റ്‌സല്‍, യൂറി ടിയെലെമന്‍സ്, അമദൗ ഒനാന, കെവിന്‍ ഡിബ്രുയിനെ, യാന്നിക്ക് കറാസോ, തോര്‍ഗന്‍ ഹസാര്‍ഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയര്‍.

മുന്നേറ്റതാരങ്ങള്‍: റൊമേലു ലുക്കാക്കു, മിച്ചി ബാറ്റ്ഷുവായി, ലൂയിസ് ഒപെന്‍ഡ, ചാള്‍സ് ഡി കെറ്റെലെറെ, ഈഡന്‍ ഹസാര്‍ഡ്, ജെറെമി ഡോക്കു, ഡ്രൈസ് മെര്‍ട്ടെന്‍സ്, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്

Content Highlights: fifa world cup 2022, belgium football team, belgium team for world cup, lukaku, debruyne, hazard


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented