Photo: Screengrab from Video posted on twitter.com/Lionel30i
ദോഹ: ലോകമെമ്പാടും ആരാധകരുടെ താരമാണ് ലയണല്‍ മെസ്സി. മെസ്സിയെ അടുത്ത് കിട്ടിയാല്‍ ഒരു സെല്‍ഫി എടുക്കാന്‍ ആരും കൊതിക്കും. അതിപ്പോള്‍ എതിര് ടീമിലെ താരങ്ങളാണെങ്കിലും. ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് പുറത്തായിട്ടും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടുന്ന ഓസ്ട്രേലിയന്‍ താരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അര്‍ജന്റീനയുടെ ഡ്രസ്സിങ് റൂമിന് പുറത്ത് കാത്തുനിന്ന താരങ്ങളാണ് മെസ്സിക്കൊപ്പം സെല്‍ഫി എടുത്തത്. ഓസ്ട്രേലിയന്‍ താരങ്ങള്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓസ്ട്രേലിയന്‍ താരങ്ങളായ ക്രെയ്ഗ് ഗുഡ്വിന്, കാനു ബാക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ എന്നിവരാണ് വീഡിയോയിലുള്ളത്.
Content Highlights: Australia Players Queue Up To Take Selfie With Lionel Messi After FIFA World Cup Defeat
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..