Photo: Getty Images
ലണ്ടന്‍: 2022 ഖത്തര്‍ ലോകകപ്പ് സമ്മാനദാനച്ചടങ്ങില്‍ വിവാദത്തിന് തിരികൊളുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സിനെ പിന്തുണച്ച് ആസ്റ്റണ്‍ വില്ല പരിശീലകന് ഉനായ് എമെറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ പ്രധാന ഗോള്‍ കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനെസ്.
അര്‍ജന്റീന കിരീടം നേടിയശേഷം മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം എമിലിയാനോയ്ക്കാണ് ലഭിച്ചത്. പുരസ്കാരം ലഭിച്ചശേഷം എമിലിയാനോയുടെ ആഘോഷപ്രകടനം അതിരുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിവാദങ്ങള്‍ തലപൊക്കി. താരത്തിനെതിരേ നിരവധിപേര്‍ രംഗത്തെത്തി.
എന്നാല്‍ എമിലിയാനോയെ കുറ്റപ്പെടുത്താനാവില്ലെന്ന് എമെറി വ്യക്തമാക്കി. ആസ്റ്റണ്‍ വില്ല നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് എമെറി ഇക്കാര്യമറിയിച്ചത്. ' ഇത്രയും വലിയ അംഗീകാരം നേടുമ്പോള്‍ സ്വാഭാവികമായും നമുക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവില്ല. അദ്ദേഹത്തിന്റെ അതിരുവിട്ട ആഘോഷങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ ആവശ്യപ്പെടാം. എമിലിയാനോയോട് എനിക്ക് ഏറെ ബഹുമാനമുണ്ട്. ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം അതിരുവിട്ട ആഘോഷം നടത്താതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും' എമെറി വ്യക്തമാക്കി.
കിരീടം നേടിയശേഷം എമിലിയാനോ ലണ്ടനിലെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 26 ന് ലിവര്‍പൂളിനെതിരേ ആസ്റ്റണ്‍ വില്ലയ്ക്ക് മത്സരമുണ്ട്.
Content Highlights: fifa world cup 2022, emiliano martinez, emiliano martinez celebration, argentina football, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..