കരുത്തുകാട്ടി ദക്ഷിണ കൊറിയയും; ഇത് വമ്പന്‍മാരെ വിറപ്പിക്കുന്ന ഏഷ്യന്‍ സ്റ്റൈല്‍


സ്വന്തം ലേഖകന്‍

photo: Getty Images

ദോഹ: ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഒട്ടുമിക്ക ടീമുകളും തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ റൗണ്ട് പുരോഗമിക്കുമ്പോള്‍ വേറിട്ടുനിന്നത് ഏഷ്യന്‍ ടീമുകളായിരുന്നു. ഏഷ്യന്‍ ടീമുകളുടെ പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. താരപ്പകിട്ടിലും പ്രതാപത്തിലും തലയുയര്‍ത്തി വന്ന വമ്പന്‍മാര്‍ ഏഷ്യന്‍ ടീമുകള്‍ക്കുമുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയാണ് കാണാനായത്. മികവുറ്റ താരനിരയൊന്നുമില്ലെങ്കിലും എതിരാളികളുടെ കളി ശൈലി മനസ്സിലാക്കി മറുതന്ത്രമൊരുക്കിയാണ് ഏഷ്യന്‍ ടീമുകള്‍ വമ്പന്‍മാരെ വീഴ്ത്തിയത്. അതിവേഗഫുട്‌ബോളുമായി ഏഷ്യന്‍ ടീമുകള്‍ കളം നിറഞ്ഞപ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ പ്രതിരോധിക്കാനാകാതെ ഉഴറി.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പക്ഷേ ആതിഥേയരായ ഖത്തര്‍ നിരാശപ്പെടുത്തി. എക്വഡോറിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സൂപ്പര്‍താരനിരയുമായി വന്ന ഇംഗ്ലണ്ടിനു മുന്നില്‍ ഏഷ്യന്‍ ശക്തികളായ ഇറാനും തോറ്റു. ആറ് ഗോളുകള്‍ വഴങ്ങിയെങ്കിലും രണ്ടുതവണ വലകുലുക്കാന്‍ ടീമിനായി.എന്നാല്‍ സൗദി അറേബ്യയുടെ പ്രകടനം കായികലോകത്തെയൊന്നടങ്കം വിസ്മയിപ്പിക്കുന്നതായിരുന്നു. അപരാജിത കുതിപ്പുമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയ അര്‍ജന്റീനയെ സൗദി വിറപ്പിച്ചു. മെസ്സിയുടെ പെനാല്‍റ്റി ഗോളില്‍ ആദ്യം മുന്നിലെത്തിയത് അര്‍ജന്റീനയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സൗദി തിരിച്ചടിച്ചു. ത്രൂ ബോളുകളിലൂടേയും ഹൈ ബോളുകളിലൂടേയും പ്രതിരോധം ഭേദിക്കാന്‍ ശ്രമിച്ച സ്‌കലോണിപ്പടയെ കൃത്യമായ ഓഫ്‌സൈഡ് കെണിയൊരുക്കിയാണ് സൗദി പൂട്ടിയത്. നായകന്‍ മെസ്സിയെ പൂട്ടിയ സൗദി ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് മടങ്ങിയത്. അര്‍ജന്റീനയുടെ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് അവസാനവും കുറിച്ചു.

പിന്നാലെ ജപ്പാനും കരുത്തുകാട്ടി. മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജപ്പാന്‍ കീഴടക്കിയത്. ആക്രമണഫുട്‌ബോള്‍ തന്ത്രങ്ങളുമായി മൈതാനത്തിറങ്ങിയ ഫ്‌ളിക്കിന്റെ സംഘത്തെ ഒന്നാന്തരം കോട്ടകെട്ടിയാണ് ജപ്പാന്‍ പ്രതിരോധിച്ചത്. കൃത്യമായ പകരക്കാരെ ഇറക്കിക്കൊണ്ട് ജര്‍മനിയുടെ കോട്ട തകര്‍ക്കുകയും ചെയ്തു. ഹാന്‍സി ഫ്‌ളിക്കിനും സംഘത്തിനും അനിവാര്യമായ പരാജയം ഏറ്റുവാങ്ങുകയല്ലാതെ വേറെ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

ലാറ്റിനമേരിക്കന്‍ ശക്തികളായ യുറഗ്വായും ഏഷ്യയുടെ കരുത്തറിഞ്ഞു. ഗ്രൂപ്പ് എച്ചില്‍ ജയത്തോടെ തുടങ്ങാമെന്ന് കരുതിയ യുറഗ്വായെ ദക്ഷിണ കൊറിയ വിറപ്പിച്ചു. യുറുഗ്വായുടെ മുന്നേറ്റങ്ങളെല്ലാം ദക്ഷിണ കൊറിയ വിഫലമാക്കി. നിരവധി കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി യുറുഗ്വായ് പ്രതിരോധത്തെ പലകുറി പരീക്ഷിക്കുകയും ചെയ്തു. ഒടുക്കം മുന്‍ ചാമ്പ്യന്‍മാരെ ഗോള്‍ രഹിതസമനിലയില്‍ തളക്കാനും ദക്ഷിണ കൊറിയക്കായി.

രണ്ടാം ഗ്രൂപ്പ് മത്സരം കളിക്കാനിറങ്ങുന്ന ടീമുകളെല്ലാം ഇനി ഏഷ്യന്‍ ടീമുകളെ നേരിടുമ്പോള്‍ കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നുറപ്പാണ്. മധ്യനിരയില്‍ വിദഗ്ധമായി കളിമെനയുന്നതോടൊപ്പം കൗണ്ടര്‍ അറ്റാക്കുകള്‍ നേരിടാനും ഒരുങ്ങേണ്ടതുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിലും ഏഷ്യന്‍ ടീമുകള്‍ അട്ടിമറികള്‍ തുടരുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlights: Asian teams performance in Qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented