സെമി ബെര്‍ത്ത് തേടി അര്‍ജന്റീന, അപരാജിതരായി നെതര്‍ലന്‍ഡ്സ്; പ്രതീക്ഷിക്കാം ക്ലാസിക് കളി


Photo: Robert Cianflone/Getty Images

ലുസെയ്ല്‍: പഴകുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ഖത്തറില്‍ അര്‍ജന്റീനയുടെ കളി. സൗദി അറേബ്യയോട് തോറ്റ് ആരാധകരെ ആശങ്കാമുനമ്പില്‍ നിര്‍ത്തിയശേഷം ഗംഭീരമായി തിരിച്ചുവരുന്ന അര്‍ജന്റീന വെള്ളിയാഴ്ച വീണ്ടും കളത്തില്‍. ലോകകപ്പ് ഫുട്ബോളില്‍ സെമി ബെര്‍ത്ത് തേടിയിറങ്ങുന്ന അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സാണ് എതിരാളി.

കഴിഞ്ഞ 19 കളികളില്‍ അപരാജിതരായി വരുന്നവരാണ് നെതര്‍ലന്‍ഡ്സ്. ലോകഫുട്ബോളില്‍ കളിയഴകിന്റെ നേര്‍രൂപങ്ങളായ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും മുഖാമുഖം വരുമ്പോള്‍ ക്ലാസിക് കളിതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ മറികടന്നാണ് അര്‍ജന്റീന വരുന്നതെങ്കില്‍ അമേരിക്കയെ തകര്‍ത്താണ് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തിയത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ രാത്രി പത്തുമണി (ഇന്ത്യന്‍ സമയം 12.30)ക്കാണ് കിക്കോഫ്.

പരിക്ക് ഇരുതരം

പരിക്കേറ്റ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ തിരിച്ചുവരുന്നത് അര്‍ജന്റീനയ്ക്ക് പ്രതീക്ഷനല്‍കുമ്പോള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക് ആശങ്കയുമാകുന്നുണ്ട്. പേശികള്‍ക്ക് പരിക്കേറ്റ റോഡ്രിഗോ നെതര്‍ലന്‍ഡ്സിനെതിരേ കളിക്കുന്നകാര്യം സംശയത്തിലാണ്. കഴിഞ്ഞദിവസത്തെ പരിശീലനത്തിന് ഇറങ്ങാതിരുന്ന റോഡ്രിഗോ അവസാനഘട്ട പരിശോധനകളിലാണെന്നാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി നല്‍കുന്ന സൂചന.

വ്യാഴാഴ്ച പത്രസമ്മേളനത്തിനെത്തിയ സ്‌കലോണിയും മക്കാലിസ്റ്ററും ടീമിന്റെ ഉണര്‍വിലാണ് കൂടുതല്‍ പ്രതീക്ഷകള്‍ പങ്കുവെച്ചത്. ടീമിന്റെ ഊര്‍ജമായ ലയണല്‍ മെസ്സി ഇന്ദ്രജാലംപോലെ ഗോള്‍ കണ്ടെത്തുന്നതിനൊപ്പം ജൂലിയന്‍ അല്‍വാരെസ് തിളങ്ങുന്നതും അര്‍ജന്റീനയുടെ പ്രതീക്ഷയേറ്റുന്ന ഘടകമാണ്. എന്നാല്‍, പ്രതിരോധത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പാളിച്ചകള്‍ സ്‌കലോണിയെ ആശങ്കാകുലനാക്കുന്നുണ്ട്.

ഈ ലോകകപ്പിനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാണ് അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോനി (44 വയസ്സ്). 71 കാരനായ ഹോളണ്ട് കോച്ച് ലൂയി വാന്‍ ഗാല്‍ പ്രായം കൂടിയ കോച്ചും. അതുകൊണ്ടുതന്നെ തന്ത്രങ്ങളില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള പോരാട്ടംകൂടിയാകും.

മധുരിക്കാന്‍ ഓറഞ്ച്

പതിവായി പിന്തുടരുന്ന നിര്‍ഭാഗ്യങ്ങളെയെല്ലാം മറികടന്ന് ഖത്തറില്‍ കിരീടത്തില്‍ മുത്തമിടാനാണ് ഓറഞ്ച് സംഘം വരുന്നത്. ലൂയി വാന്‍ഗാല്‍ എന്ന തന്ത്രജ്ഞനായ പരിശീലകനു കീഴില്‍ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുക്കുന്നത്. ഇതിനകം മൂന്നുഗോള്‍ നേടിയ കോഡി ഗാക്പോയും സൂപ്പര്‍ താരം മെംഫിസ് ഡിപേയും ഫോമിലാണെന്നത് നെതര്‍ലന്‍ഡ്സിന് പ്രതീക്ഷയേറ്റുന്ന ഘടകമാണ്.

മികച്ച പ്രതിഭകളുള്ള മധ്യനിര പ്രതീക്ഷനല്‍കുമ്പോള്‍ പ്രതിരോധത്തിലെ വിള്ളലുകളാണ് ചെറിയൊരു ആശങ്ക. പ്രാഥമികറൗണ്ടില്‍ എക്വഡോര്‍ സമനിലയില്‍ പിടിച്ചത് നെതര്‍ലന്‍ഡ്സിന്റെ ഈ ആശങ്ക വെളിവാക്കുന്ന തെളിവാണ്.

സാധ്യതാ ഇലവന്‍

  • നെതര്‍ലന്‍ഡ്സ്: നോപ്പര്‍ട്ട്, ടിംബര്‍, വാന്‍ഡെയ്ക്, നഥാന്‍ എക്കെ, ഡംഫ്രീസ്, ഡി യോങ്, ഡീ റൂണ്‍, ബ്ലിന്‍ഡ്, ക്ലാസന്‍, ഗാക്പോ, ഡീപെ
  • അര്‍ജന്റീന: മാര്‍ട്ടിനെസ്, മൊളീന, റൊമേറോ, ഒട്ടാമെന്‍ഡി, അക്യുന, എന്‍സോ, ഡി പോള്‍, മക്കാലിസ്റ്റര്‍, ഡി മരിയ, മെസ്സി, അല്‍വാരെസ്

Content Highlights: Argentina vs Netherlands, World Cup 2022 quarter-final, Qatar World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented