ലോകകപ്പായാലും ഭക്ഷണം മുഖ്യം; ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഖത്തറിലെത്തിയത് 900 കിലോ മാംസവുമായി


photo: Getty Images

ദോഹ: ലോകകപ്പ് കളിക്കുന്ന ലാറ്റിനമേരിക്കന്‍ ടീമുകളായ യുറഗ്വായ്, അര്‍ജന്റീന സംഘം ഖത്തറിലെത്തിയത് മാംസവുമായി. 900 കിലോയോളം മാംസവുമായാണ് രണ്ടുടീമുകളും ഖത്തറിലേക്ക് വന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും സ്റ്റാഫിനും സ്വന്തം നാട്ടിലെ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാംസ വിതരണത്തിനായി യുറഗ്വായ് ഫുട്‌ബോള്‍ അസോസിയേഷനും രാജ്യത്തെ നാഷണണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റും(ഐ.എന്‍.എ.സി) തമ്മില്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. മികച്ച പോഷകാഹാരവുമായാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് യുറഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്നാസിയോ അലോണ്‍സോ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച മാംസമാണ് യുറഗ്വായിലേതുമോന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



അര്‍ജന്റീനയും യുറഗ്വായും ലോകത്ത് ഏറ്റവും കൂടുതല്‍ മാംസം ഉപയോഗിക്കുന്നവരാണ്. അസാഡോയാണ് രാജ്യത്തെ ജനപ്രിയ വിഭവം. കഴിഞ്ഞ ലോകകപ്പുകളിലും രണ്ടുരാജ്യങ്ങളും അസാഡോ തയ്യാറാക്കിയിരുന്നു.

ദി മേറ്റ്(പ്രത്യേകതരം ചായ), അസാഡോ, ഫുട്‌ബോള്‍ എന്നിവ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഐ.എന്‍.എ.സി പ്രസിഡന്റ് കൊണ്‍റാഡോ ഫെര്‍ബര്‍ പറഞ്ഞു. തന്റെ ഇഷ്ടഭക്ഷണമാണ് അസാഡോയെന്ന് അര്‍ജന്റീനിയന്‍ പരീശീലകന്‍ ലയണല്‍ സ്‌കലോണിയും പ്രതികരിച്ചു.

'അസാഡോ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാന്തമായിരിക്കുകയും തുറന്ന് സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. ഇത്‌ ഞങ്ങളുടെ കൂട്ടായ്മയുടേയും സംസ്‌കാരത്തിന്റേയും ഭാഗമാണ്'-സ്‌കലോണി പറഞ്ഞു.

അതേ സമയം മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഖത്തറിലേക്ക് മാംസമൊന്നും കൊണ്ടുവന്നിട്ടില്ല. ബ്രസീലിയന്‍ കോഫിയും 30 കിലോയോളം കപ്പയുമാണ്‌ ബ്രസീലെത്തിയത്. ജനപ്രിയ വിഭവമായ ഫറോഫ തയ്യാറാക്കുന്നതിനായാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.

Content Highlights: Argentina, Uruguay take 4,000 pounds of meat to World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented