അര്‍ജന്റീന ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പരിശീലകന്‍, റൊമേറോ പുറത്താകുമോ?


Photo: AP

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ടീമില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ചില താരങ്ങള്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിക്കാത്തതിനെത്തുടര്‍ന്നാണ് പരിശീലകന്‍ ഇക്കാര്യമറിയിച്ചത്.

ശാരീരികക്ഷമത തെളിയിക്കാത്ത താരങ്ങളെ ഇന്നലെ നടന്ന യു.എ.ഇയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ സ്‌കലോണി അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന 5-0 ന്റെ കൂറ്റന്‍ വിജയം നേടിയെങ്കിലും പ്രമുഖതാരങ്ങളുടെ പരിക്ക് ടീമില്‍ ആശങ്ക പരത്തുന്നു.



പ്രതിരോധത്തിലെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ റൊമേറോ ടീമില്‍ നിന്ന് പുറത്താകുമോ എന്നതാണ് ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്‌. യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ റൊമേറോ ടീമിലിടം നേടിയിരുന്നില്ല. റൊമേറോയെക്കൂടാതെ മുന്നേറ്റതാരങ്ങളായ നിക്കോളാസ് ഗോണ്‍സാലസ്, അലക്‌സാണ്ട്രോ ഗോമസ്, പൗലോ ഡിബാല എന്നിവരും മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

' ഇവരെല്ലാവരും ടീമില്‍ നിന്ന് പുറത്തായെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ചില താരങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് അവരെ യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ പുറത്തിരുത്തിയത്. കളിച്ചിരുന്നെങ്കില്‍ അവരുടെ പരിക്ക് ഗുരുതരമായേനേ'- സ്‌കലോണി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ആദ്യ മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെ ടീമിലെ താരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി ഫിഫ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. നവംബര്‍ 22 നാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയാണ് ടീമിന്റെ എതിരാളി.

Content Highlights: fifa world cup 2022, argentina football, argentina fifa world cup, cristian romero injury, romero


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented