ലോ സെല്‍സോയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും; അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി


Photo: AFP

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അര്‍ജന്റീന ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ ജിയോവാനി ലോ സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാല്‍ത്തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.

താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഇതിനാല്‍ തന്നെ ലോകകപ്പില്‍ കളിക്കാനാകില്ലെന്നും ചൊവ്വാഴ്ച അര്‍ജന്റീന മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലാ ലിഗയില്‍ ഒക്ടോബര്‍ 30-ന് നടന്ന വിയ്യാറയല്‍ - അത്‌ലറ്റിക് ബില്‍ബാവോ മത്സരത്തിനിടെ വിയ്യാറയല്‍, താരത്തെ പിന്‍വലിച്ചിരുന്നു. ശേഷം നടത്തിയ സ്‌കാനിങ്ങില്‍ കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതായി വ്യക്തമായി.



അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ ടീമിലെ സ്ഥിരാംഗമാണ് ലോ സെല്‍സോ. 2021-ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും താരം ഉണ്ടായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം മികച്ച അസിസ്റ്റുകള്‍ നടത്തിയ താരത്തിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകും.

ലോ സെല്‍സോ പകരക്കാരില്ലാത്ത താരമാണെന്ന് സ്‌കലോണി തന്നെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരിക്കിന്റെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ തിരിച്ചടി.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. നവംബര്‍ 22-ന് സൗദി അറേബ്യയ്ക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.

Content Highlights: Argentina s Lo Celso to miss World Cup due to hamstring injury


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented