ചരിത്രം ആവര്‍ത്തിച്ചാല്‍ കിരീടം അര്‍ജന്റീന നേടും ! കാരണമിതാണ്


Photo: Getty Images

ദോഹ: ആധികാരിക വിജയത്തോടെ പോളണ്ടിനെ തകര്‍ത്തുകൊണ്ട് ഇതാ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് സിയിലെ ജേതാക്കളായിത്തന്നെയാണ് അര്‍ജന്റീന അവസാന 16-ല്‍ ഇടം നേടിയത്.

അര്‍ജന്റീനയ്ക്ക് വേണ്ടി അലെക്‌സിസ് മാക് അലിസ്റ്ററും ജൂലിയന്‍ അല്‍വാരസുമാണ് ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് ആരാധകരെ നിരാശയിലാഴ്ത്തിയെങ്കിലും പിന്നീട് രണ്ട് ഗോളുകളടിച്ച് അര്‍ജന്റീന വിജയമാഘോഷിച്ചു.

എന്നാല്‍ മെസ്സി പാഴാക്കിയ ആ പെനാല്‍റ്റിയ്ക്ക് ചരിത്രവുമായി ചില ബന്ധമുണ്ട്. 1978-ലും 1986 ലുമാണ് അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയത്. 1978-ല്‍ ഡാനിയേല്‍ പാസ്സാറെല്ലയും 1986-ല്‍ ഡീഗോ മാറഡോണയും അര്‍ജന്റീനയ്ക്ക് വേണ്ടി കിരീടമുയര്‍ത്തി. ഇത്തവണ കിരീടം ഉയര്‍ത്താന്‍ മെസ്സിയ്ക്ക് സാധിക്കുമോ? എന്നാല്‍ ചരിത്രത്തിലെ രസകരമായ കണക്കുകള്‍ നോക്കുമ്പോള്‍ അത് ചിലപ്പോള്‍ നടന്നേക്കും.

1978-ലെയും 1986-ലെയും അര്‍ജന്റീനയുടെ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ മരിയോ കെംപസും ഡീഗോ മാറഡോണയും പെനാല്‍റ്റി പാഴാക്കിയിരുന്നു. ആ വര്‍ഷങ്ങളില്‍ അര്‍ജന്റീന കിരീടം നേടുകയും ചെയ്തു. ഇത്തവണ അതുപോലെ മെസ്സി മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമോ? അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി കിരീടമുയര്‍ത്തുമോ? കാത്തിരുന്ന് കാണാം.

Content Highlights: 2022 fifa world cup, argentina history of winning world cup 2022, qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented