മെസ്സിയും കൂട്ടരും ദോഹയിലെത്തി, താരത്തെ സ്വീകരിക്കാന്‍ മലയാളികളുടെ വലിയ പട


ദോഹയില്‍ നിന്ന് സിറാജ് കാസിം

Photo: AFP

ലോകകിരീടമെന്ന സ്വപ്നവുമായി ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാസംഘം ദോഹയുടെ മണ്ണില്‍ പറന്നിറങ്ങി. അബുദാബിയില്‍ യു.എ.ഇ.യ്‌ക്കെതിരേ സൗഹൃദമത്സരത്തില്‍ നേടിയ അഞ്ചുഗോള്‍ ജയത്തിന്റെ മൊഞ്ചിലാണ് മെസ്സിയും കൂട്ടരും. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ദോഹ വിമാനത്താവളത്തില്‍ വന്നിറങ്ങിയ നീലപ്പടയെ സ്വീകരിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റ് ടീമായ ബ്രസീല്‍ സംഘം ശനിയാഴ്ചയാണ് ദോഹയിലെത്തുന്നത്. ഞായറാഴ്ച ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫാകുന്നത്.

രാവുറങ്ങാതെ കാത്തിരുന്നാണ് ആരാധകര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മെസ്സിക്കും സംഘത്തിനും ആവേശകരമായ വരവേല്‍പ്പ് നല്‍കിയത്. പുലര്‍ച്ചെ രണ്ടരയോടെ ദോഹ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അര്‍ജന്റീനാ ടീം ബസില്‍ നേരെ ബേസ് ക്യാമ്പായ ഖത്തര്‍ യൂണിവേഴ്സിറ്റി കാമ്പസിലെത്തി. കാമ്പസിനു പുറത്തും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആരാധകര്‍ മെസ്സിയെ കാണാന്‍ കാത്തുനിന്നു. മെസ്സിക്കൊപ്പം യു.എ.ഇ.യ്‌ക്കെതിരേ രണ്ടുഗോളടിച്ച എയ്ഞ്ചല്‍ ഡി മരിയക്കു നേരെയുമായിരുന്നു ആരാധകരുടെ ആര്‍പ്പുവിളികളിലേറെയും.



അര്‍ജന്റീനയുടെ ശരിക്കും ആരാധകര്‍ ആരാണെന്ന വിവാദത്തിനിടെയാണ് മെസ്സിയും കൂട്ടരും ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഖത്തറിലെത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് ദോഹ കോര്‍ണിഷില്‍ മലയാളി ആരാധകര്‍ നടത്തിയ റാലിയാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത്. വീഡിയോ ഷൂട്ടിനായി ലോകകപ്പ് സംഘാടകര്‍ വ്യാജമായി ആരാധകരെ പണംകൊടുത്ത് അണിനിരത്തിയെന്നായിരുന്നു ഇവര്‍ വീഡിയോകളും ചിത്രങ്ങളും സഹിതം ആരോപിച്ചത്. മലയാളികളടക്കം പതിനായിരത്തിലേറെ ആരാധകരാണ് കഴിഞ്ഞയാഴ്ച കോര്‍ണിഷില്‍ വിവിധ ടീമുകളുടെ ഫാന്‍ റാലിക്കായി ഒത്തുചേര്‍ന്നത്. ഇതില്‍ ഭൂരിപക്ഷവും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായിരുന്നു. ഖത്തര്‍ ലോകകപ്പ് ആവേശത്തിന്റെ പെരുമഴയാക്കാനുള്ള മലയാളികളുടെ ശ്രമങ്ങള്‍ക്കിടെയാണ് പാശ്ചാത്യലോകത്തിന്റെ അനാവശ്യവിവാദങ്ങളുയരുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ചാമ്പ്യന്മാരായ ജര്‍മനിയും ഉള്‍പ്പെടെയുള്ള ടീമുകളും ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഖത്തറിലെത്തി. ഫ്രാന്‍സ്, വെയ്ല്‍സ്, സെനഗല്‍ എന്നീ ടീമുകള്‍ ബുധനാഴ്ചയും ജര്‍മനി, പോളണ്ട്, കാനഡ, മെക്സിക്കോ എന്നീ ടീമുകള്‍ വ്യാഴാഴ്ചയുമെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലൂയി സുവാരസിന്റെ യുറഗ്വായിയും ശനിയാഴ്ചയാണ് വരുന്നത്.

Content Highlights: fifa world cup 2022, qatar world cup 2022, argentina football, messi, argentina messi, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented