ഹോട്ടലുടമ ഷിബു(ഇടത്ത്) ഹോട്ടലിൽ ബിരിയാണി കഴിക്കാനെത്തിയവർ | Screengrab: Mathrubhumi News
തൃശ്ശൂര്‍: അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. തൃശ്ശൂര്‍ പള്ളിമൂലയിലെ 'റോക്ക്‌ലാന്‍ഡ്' ഹോട്ടലുടമയായ ഷിബുവാണ് അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കപ്പടിച്ചതോടെ തന്റെ വാക്കുപാലിച്ച ഷിബു, തിങ്കളാഴ്ച രാവിലെ 11.30 മുതല്‍ ഹോട്ടലില്‍ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാര്‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് മുന്നിലുള്ളത്.
ഞായറാഴ്ച രാത്രി ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശ്ശൂര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്ന കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ നിരവധിപേര്‍ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. എത്രപേര്‍ വന്നാലും കുഴപ്പമില്ല, എല്ലാവര്‍ക്കും ബിരിയാണി നല്‍കുമെന്നാണ് ഷിബു പറയുന്നത്.
''ആള്‍ക്കാര്‍ ഹാപ്പിയായി പോണം, ആള്‍ക്കാര്‍ വരുംതോറും ബിരിയാണി കൊടുക്കും. മെസ്സി കപ്പില്‍ മുത്തമിട്ട നിമിഷമാണ്. ഞങ്ങള്‍ തകര്‍ക്കും''- ഷിബു പറഞ്ഞു.
Content Highlights: argentina fan hotel owner giving free biryani in thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..