Screengrab: twitter.com/MenInBlazers
ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്റീന മെക്സിക്കോ മത്സരത്തിന്റെ 64ാം മിനിറ്റ്. ഗില്ലര്‍മോ ഒച്ചാവോയെന്ന വന്മതിലിനെ മറികടന്ന് പന്ത് വലതൊടുകയും അര്‍ജന്റീനയുടെ ലോകകപ്പ് യാത്രയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്ത നിമിഷം. ഗോളടിച്ച മെസിയോട് കോടാനുകോടി അര്‍ജന്റീന ആരാധകര്‍ നന്ദി പറഞ്ഞത് ആര്‍ത്ത് വിളിച്ചും തുള്ളിച്ചാടിയും നീലയും വെള്ളയും കലര്‍ന്ന കുപ്പായവും കൊടിയും ചുഴറ്റി ആനന്ദനൃത്തമാടിയും മാത്രമായിരിക്കില്ല.
ആ നിമിഷം എത്രയോ പേരുടെ കണ്ണുകളെ നിങ്ങള്‍ ഈറനണിയിപ്പിച്ചിരിക്കും മെസ്സിയെ. അക്കൂട്ടത്തില്‍ അര്‍ജന്റീനയുടെ സഹപരിശീലകനുമുണ്ട്. ഗോള്‍ നേട്ടം ലോകം മുഴുവന്‍ ആഘോഷിക്കുകയും ആശ്വസിക്കുകയും ചെയ്യുമ്പോള്‍ പാബ്ലോ എയ്മര് മുഖം പൊത്തി കുട്ടികളെപ്പോലെ പൊട്ടിക്കരയുകയായിരുന്നു.
കിരീടം ചൂടാനെത്തി സൗദിക്ക് മുന്നില്‍ വീണ് പോകുകയും മെക്സിക്കോയുടെ പ്രതിരോധപ്പൂട്ടില്‍ സമനിലക്കുരുക്കോ തോല്‍വിയോ സംഭവിച്ചേക്കാമെന്ന് തോന്നിപ്പിച്ച നിമിഷമാണ് മെസ്സിയുടെ വിഖ്യാതമായ ഇടങ്കാല് ഒരിക്കല്‍കൂടി മാന്ത്രികവിദ്യ പുറത്തെടുത്തത്.
ആ നിമിഷത്തെ വികാരം കണ്ണീരായി പുറത്തേക്കൊഴുകിയ എയ്മറും ആശ്വസിപ്പിക്കുന്ന ലയണല്‍ സ്കലോണിയുടെ ദൃശ്യവും വൈറലാണ് സമൂഹമാധ്യമങ്ങളില്‍. അര്‍ജന്റീന ദേശീയ ടീമിലെ മുന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് പാബ്ലോ എയ്മര്. അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍കൂടിയാണ് മെസ്സി.
Content Highlights: argentina, messi, goal, pablo aimar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..