മെസ്സിയെ തെറിവിളിച്ചു; ഫാന്‍ സോണില്‍ ഏറ്റുമുട്ടി അര്‍ജന്റീന- മെക്‌സിക്കോ ആരാധകര്‍


Photo: twitter.com/sportbible

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അത്ര നല്ല തുടക്കമായിരുന്നില്ല ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയുടെയും മെക്‌സിക്കോയുടേതും. അര്‍ജന്റീനയെ ഏഷ്യന്‍ പ്രതിനിധികളായ സൗദി അറേബ്യ ഞെട്ടിച്ചപ്പോള്‍ (2-1) മെക്‌സിക്കോ പോളണ്ടിനെതിരേ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അതേസമയം, നവംബര്‍ 27-ാം തീയതി ഞായറാഴ്ച അര്‍ജന്റീനയും മെക്‌സിക്കോയും നേര്‍ക്കുനേര്‍ വരികയാണ്. കളിക്കളത്തില്‍ ഇരു ടീമും ഏറ്റുമുട്ടുന്നതിനു മുമ്പേ കളത്തിനു പുറത്ത് ഇരു ടീമിന്റെയും ആരാധകര്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സാമൂഹിക ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ രൂപകല്‍പ്പനചെയ്ത ദോഹയിലെ അല്‍ ബിഡ്ഡ പാര്‍ക്കിലെ ഫിഫ ഫാന്‍ സോണില്‍വെച്ച് ബുധനാഴ്ചയാണ് അര്‍ജന്റീന - മെക്‌സിക്കോ ആരാധകര്‍ ഏറ്റുമുട്ടിയത്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൗദിക്കെതിരായ തോല്‍വിക്ക് ശേഷം മെക്‌സിക്കോ ആരാധകര്‍ ലയണല്‍ മെസ്സിയെ മോശം വാക്കുകള്‍ വിളിച്ച് അധിക്ഷേപിച്ചത് അര്‍ജന്റീന ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇരു ഭാഗത്തെയും ആരാധകര്‍ക്ക് അടിയും ചവിട്ടുമേറ്റു.

മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ നിനോ സംഭവസ്ഥലത്തുണ്ടായിരുന്നു. ഏതാനുംപേര്‍ക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Argentina and Mexico fans came to blows in shocking scenes at the World Cup in Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented