Photo:Getty Images
ബ്യൂണസ് ഐറിസ്: 2022 ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങള്‍ അര്‍ജന്റീന താരങ്ങള്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടം മെസ്സിയും സംഘവും അര്‍ജന്റീനയിലെത്തിച്ചു. ഫൈനലില്‍ നിര്‍ണായകമായ പ്രകടനം പുറത്തെടുത്ത സീനിയര്‍ താരം ഏയ്ഞ്ജല്‍ ഡി മരിയയും ലോകകപ്പ് ആഘോഷമാക്കുകയാണ്.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്നാണ് ഡി മരിയ ലോകകപ്പ് നേട്ടത്തെ വിശേഷിപ്പിച്ചത്. അത് മനസ്സില്‍ മാത്രമല്ല കാലിലും ഓര്‍മായി കുറിച്ചിരിക്കുകയാണ് ഡി മരിയ. ലോകകപ്പിന്റെ ചിത്രം താരം കാലില്‍ പച്ചകുത്തിയിരിക്കുകയാണ്.
വലതുകാലിലാണ് താരം പച്ച കുത്തിയത്. ടാറ്റു ആര്‍ട്ടിസ്റ്റായ എസ്ക്വെല്‍ വിയാപിയാനോയാണ് താരത്തിനായി ടാറ്റു ഡിസൈന്‍ ചെയ്തത്. പച്ചകുത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.
ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഡി മരിയ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ ഗോളടിച്ച് താരം മികവ് തെളിയിക്കുകയും ചെയ്തു. 2021 കോപ്പ അമേരിക്ക ഫൈനലിലും 2022 ഫൈനലിസീമയിലും ഡി മരിയ ഗോള്‍ നേടി ടീമിന് കിരീടം സമ്മാനിച്ചിരുന്നു.
Content Highlights: fifa world cup 2022, angel di maria, angel di maria tattoo, argentina football, argentina world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..