തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം


photo: Getty Images

ദോഹ: ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. കാനഡയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പുകള്‍ തകര്‍ത്തത്. ഇരട്ട ഗോളുകള്‍ നേടിയ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. മത്സരത്തിലെ താരവും ക്രാമറിച്ചാണ്.

എന്നാല്‍ മത്സരശേഷം കാനഡയുടെ പരിശീലകനാണ് താരം നന്ദി പറഞ്ഞത്. പ്രചോദിപ്പിച്ചതിന് കാനഡയുടെ പരിശീലകനോട് നന്ദി പറയുന്നുവെന്നാണ് ക്രാമറിച്ച് പ്രതികരിച്ചത്.

ആദ്യ മത്സരത്തില്‍ ബെല്‍ജിയവുമായി പരാജയപ്പെട്ടതിന് ശേഷം കാനഡയുടെ പരിശീലകനായ ജോണ്‍ ഹെര്‍ഡ്മാന്‍ ക്രൊയേഷ്യയ്‌ക്കെതിരേ അശ്ലീലപദപ്രയോഗങ്ങള്‍ നടത്തിയിരുന്നു. അതിനാലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. ഹെര്‍ഡ്മാന് അതേ രീതിയില്‍ മറുപടി നല്‍കിയാണ് താരം അവസാനിപ്പിച്ചത്.

നേരത്തേ ക്രൊയേഷ്യന്‍ പത്രവും ഹെര്‍ഡ്മാനെതിരേ രംഗത്തുവന്നിരുന്നു. പത്രത്തിന്റെ ആദ്യ പേജില്‍ ഹെര്‍ഡ്മാന്റെ നഗ്നചിത്രത്തോടെയാണ് വാര്‍ത്ത കൊടുത്തത്. രൂക്ഷമായ പദപ്രയോഗങ്ങളാണ് പത്രം ഉപയോഗിച്ചത്.

ഇതിനെത്തുടര്‍ന്ന് ഹെര്‍ഡ്മാന്‍ വിശദീകരണവുമായി രംഗത്തെത്തി. അത്തരമൊരു ഘട്ടത്തില്‍ താരങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു പ്രതികരണം.

Content Highlights: Andrej Kramaric showed his gratitude towards canada manager John Herdman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented