Cristiano Ronaldo | Photo: Francois Nel/Getty Images
ദോഹ: ലോകഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ചരിത്ര വിജയം നേടിയ പോര്‍ച്ചുഗലിന് ഇത് വിസ്മയിപ്പിക്കുന്ന ദിനമാണെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രതിഭയും യുവത്വവും നിറഞ്ഞ ഒരു ടീമിന്റെ സമ്പന്നമായ പ്രകടനമായിരുന്നുവെന്നും ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യഇലവനില്‍ ഉള്‍പ്പെടുത്താതെ യുവതാരം ഗോണ്‍സാലോ റാമോസിനെ പ്രധാന സ്ട്രൈക്കറായി കളത്തിലേക്ക് ഇറക്കി ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ വന്‍ വിജയം നേടിയിരുന്നു. ഹാട്രിക്കും അസിസ്റ്റുമായി റാമോസ് കളം നിറഞ്ഞതോടെ 6-1നാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ചത്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് എതിരാളി.
Content Highlights: Amazing day for Portugal, with a historic result in world soccer, says Cristiano Ronaldo
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..