ഡാനി ആല്‍വസ് ഇന്ന് ബ്രസീലിനായി ബൂട്ടുകെട്ടുമ്പോള്‍ പിറക്കുന്നത് ചരിത്രം


Photo: Getty Images

ദോഹ: കാമറൂണിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ബ്രസീല്‍. നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ബ്രസീല്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കും. കാമറൂണിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ഡാനി ആല്‍വസാണ് ബ്രസീലിനെ നയിക്കുന്നത്.

പരിശീലകന്‍ ടിറ്റെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 39 കാരനായ ആല്‍വസ് ഈ ലോകകപ്പില്‍ ഇതുവരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടിയിട്ടില്ല. ഇന്ന് കാമറൂണിനെതിരേ ബൂട്ടുകെട്ടുന്നതോടെ ആല്‍വസ് പുതിയൊരു റെക്കോഡ് സ്വന്തമാക്കും.

ലോകകപ്പില്‍ ബ്രസീലിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകന്‍ എന്ന റെക്കോഡാണ് ആല്‍വസ് സ്വന്തമാക്കുന്നത്. 38 കാരനായ തിയാഗോ സില്‍വയുടെ പേരിലാണ് നിലവിലെ റെക്കോഡ്.

ആദ്യ രണ്ട് മത്സരങ്ങളിലും അനായാസ വിജയം നേടിയ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടക്കാനുള്ള നീക്കത്തിലാണ്. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബ്രസീലിന്റെ കുതിപ്പ്.

Content Highlights: fifa world cup 2022, qatar world cup 2022, dani alves, brazil vs cameroon, brazil football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented