photo: Getty Images
ദോഹ: ലോകകപ്പില്‍ ചരിത്രം കുറിച്ച് കാനഡ. ക്രൊയേഷ്യയ്ക്കെതിരേ ലോകകപ്പ് ചരിത്രത്തിലെ രാജ്യത്തിന്റെ ആദ്യ ഗോള്‍ നേടി.
ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ടാണ് കാനഡ തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ കാനഡ ക്രൊയേഷ്യന്‍ ഗോള്‍വല കുലുക്കി. സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസാണ് ഗോള്‍ നേടിയത്.
മുന്നേറ്റത്തിനൊടുവില്‍ ക്രൊയേഷ്യയ്ക്ക് യാതൊരു അവസരവും നല്‍കാതെ മികച്ച ഹെഡ്ഡറിലൂടെയാണ് ഗോളടിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണ് ഡേവിസ് നേടിയത്.
ലോകകപ്പ് ചരിത്രത്തിലെ കാനഡയുടെ ആദ്യ ഗോള്‍ കൂടിയാണ് ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പിറന്നത്. കാനഡ പങ്കെടുക്കുന്ന രണ്ടാം ലോകകപ്പാണിത്. 1986-ലാണ് കാനഡ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുന്നത്. എന്നാല്‍ കളിച്ച മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും തോറ്റ കാനഡയ്ക്ക് ഒരു ഗോള്‍ പോലും നേടാനായിരുന്നില്ല.
Content Highlights: Alphonso Davies scores Canada’s first ever FIFA World Cup goal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..