ഖത്തറില്‍ ഒരു മത്സരവും എളുപ്പമാകില്ല: മെസ്സി


Photo: AP

ത്തറിലേത് ലയണല്‍ മെസ്സിയുടെ അവസാനത്തെ ലോകകപ്പായിരിക്കും. ഇനിയൊരു ലോകകപ്പിനുണ്ടാകില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കിരീടത്തോടെ ലോകകപ്പിനോട് വിടപറയാനാകും ഫുട്ബോള്‍ ഇതിഹാസത്തിന്റെ ശ്രമം. ഖത്തറില്‍ പന്തുരുളാനിരിക്കെ ലയണല്‍ മെസ്സി മാതൃഭൂമിയുമായി ഫുട്ബോള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

താങ്കളുടെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പാണ് ഖത്തറിലേത്. ഇനിയൊരു ലോകകപ്പിനുണ്ടാകില്ലെന്ന യാഥാര്‍ഥ്യത്തെ എങ്ങനെ കാണുന്നു?



അതിന് ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തുകയും അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2006 മുതല്‍ ഓരോ ലോകകപ്പിന്റെയും ഭാഗമാകാനായത് മനോഹരമാണ്. കളിച്ച നാല് ലോകകപ്പുകളും ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചു. ഭാവിയില്‍ ടൂര്‍ണമെന്റിനെ എങ്ങനെയാവും ഞാന്‍ സമീപിക്കുകയെന്നറിയില്ല, പക്ഷേ അതിനോട് ചേര്‍ന്നുതന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ 36 വര്‍ഷമായി അര്‍ജന്റീന കപ്പിനുവേണ്ടി കാത്തിരിക്കുകയാണ് ?

എനിക്കത് നന്നായി അറിയാം. ടീമിന്റെ നേട്ടങ്ങളെക്കുറിച്ചും 1978-ല്‍ ആദ്യമായി ലോകകപ്പ് ജയിച്ചതിനെക്കുറിച്ചുമൊക്കെ അര്‍ജന്റീനക്കാര്‍ അഭിമാനത്തോടെ ചിന്തിച്ചിരുന്ന കാലമുണ്ട്. ആ കഥകള്‍ കേട്ടാണ് വളര്‍ന്നത്. ഓരോ ലോകകപ്പിനുമുമ്പും അതൊക്കെ ആവേശത്തോടെ ഓര്‍ത്തെടുക്കുകയും നല്ലത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ആഗ്രഹിച്ചത് സംഭവിച്ചില്ലെന്നതാണ് ദുഃഖകരമായ സംഗതി.

തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഖത്തറിലേക്ക് പുറപ്പെടുന്നത്. എത്രത്തോളം ആത്മവിശ്വാസമുണ്ട്?

ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. പക്ഷേ, ഇത് ലോകകപ്പാണ്, അവിടെ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ടൂര്‍ണമെന്റില്‍ ഓരോ നിമിഷവും ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുക്കണം. വളരെ ബുദ്ധിമുട്ടുള്ള ദൗത്യം.

ഗ്രൂപ്പിലെ എതിരാളികളെ -സൗദി അറേബ്യ, മെക്സികോ, പോളണ്ട്- എങ്ങനെ കാണുന്നു?

ലോകകപ്പിന് 32 ടീമുകള്‍ മാത്രമാണ് യോഗ്യതനേടിയത്. യോഗ്യതനേടുക അത്ര എളുപ്പമുള്ള കാര്യമാണെന്ന് തോന്നുന്നുണ്ടോ? യോഗ്യതനേടിയ ടീമുകളോട് ചോദിച്ചുനോക്കൂ. ഇന്ന് ലോകത്ത് ഫുട്ബോള്‍ കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മികച്ചവരാണ് ഖത്തറിലേക്ക് തയ്യാറെടുക്കുന്നത്. ലോകകപ്പില്‍ എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു കളിയോ ഒരു ഗ്രൂപ്പോ ഇല്ല. ആരായാലും അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ നന്നായി പരിശ്രമിച്ചേ മതിയാകൂ.

Content Highlights: fifa world cup 2022, lionel messi, messi interview, messi mathrubhumi interview, qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented