കാല്‍പ്പന്തിന്റെ മഹാമേളയെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍; ആവേശം വിതറി വര്‍ണാഭമായ എയര്‍ഷോ


ജാഫറലി പാലക്കോട്

Qatar world cup Air Show

ദോഹ: കാല്‍പ്പന്തിന്റെ മഹാമേളയെ വരവേല്‍ക്കാന്‍ ഖത്തറിന്റെ ആകാശത്ത് വര്‍ണാഭമായ എയര്‍ഷോ അരങ്ങേറി. അമീരി എയര്‍ഫോഴ്‌സും അല്‍ സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ എയര്‍ അക്കാദമിയും ശനിയാഴ്ച വെസ്റ്റ് ബേയിലും ദോഹ കോര്‍ണിഷ് ഏരിയയിലും റോയല്‍ സൗദി എയര്‍ഫോഴ്‌സ് (ആര്‍എസ്എഎഫ്), ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് (ആര്‍എഎഫ്) എന്നിവരുമായി ചേര്‍ന്നാണ്‌
എയര്‍ഷോ നടത്തിയത്.

അമീരി വ്യോമസേനയുടെ നിരവധി ടൈഫൂണ്‍ 'അല്‍ ധാരിയത്ത്' വിമാനങ്ങള്‍ യുകെ ടൈഫൂണ്‍ സ്‌ക്വാഡ്രണ്‍ (12 സ്‌ക്വാഡ്രണ്‍), ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ എയ്‌റോബാറ്റിക് ടീം റെഡ് ആരോസ്, റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ സൗദി ഫാല്‍ക്കണ്‍സ് എയ്‌റോബാറ്റിക് ടീം, അല്‍ സയീം മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ അത്തിയ എയര്‍ അക്കാദമിയുടെ എയറോബാറ്റിക് ടീമും സംയുക്തമായി ഖത്തറുമായി ചേര്‍ന്ന് എയര്‍ഷോയില്‍ പങ്കെടുത്തതായി സായുധ സേനയുടെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ ഹജ്‌രി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.





2022ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ വ്യോമാതിര്‍ത്തി സുരക്ഷിതമാക്കുക എന്നതാണ് സംയുക്ത ഖത്തര്‍-യുകെ ടൈഫൂണ്‍ സ്‌ക്വാഡ്രണിന്റെ ചുമതലകളിലൊന്ന്. പൈലറ്റുമാരുടെ കഴിവും പരിശീലനത്തിന്റെ കരുത്തും എയര്‍ഷോ പ്രകടമാക്കിയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ഹജ്‌രി ചൂണ്ടിക്കാട്ടി. എയര്‍ഷോ കാണാന്‍ വലിയ ജനക്കൂട്ടം ദോഹയില്‍ തടിച്ചുകൂടി.

നവംബര്‍ 20 ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി രാജ്യത്ത് നിലനിന്നിരുന്ന ഉത്സവ അന്തരീക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് എയര്‍ഷോ ആവേശകരവും വര്‍ണ്ണാഭമായതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

Content Highlights: Airshow adds thrill, colour to pre-World Cup festivities Qatar 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented