Photo: Getty Images
ലിസ്ബന്: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ഏഴാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് മത്സരം.
ഈ മത്സരത്തിന് മുന്നോടിയായി പോര്‍ച്ചുഗീസ് സ്പോര്‍ട്സ് പത്രമായ 'എ ബോല' ഒരു സര്‍വേ നടത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വേണോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഈ സര്‍വേയില്‍ 70 ശതമാനം പോര്‍ച്ചുഗല്‍ ആരാധകരും റൊണാള്‍ഡോ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വേണ്ടെന്നാണ് അഭിപ്രായപ്പെട്ടതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആരാധകരുടെ പ്രതികരണങ്ങളില്‍ ചിലത് പത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്നങ്ങള്‍ റൊണാള്‍ഡോയുടെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവായി പലരും വിലയിരുത്തിയിട്ടുണ്ട്. റൊണാള്‍ഡോ തന്റെ തന്നെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം ഇനി സിആര്‍ 7 അല്ലെന്നും സിആര്‍ 37 ആണെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Content Highlights: 70 percentage of fans don t want Ronaldo in starting lineup against Switzerland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..