photo: Getty Images
ദോഹ: ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം തന്നെ ആവേശം നല്‍കുന്നതാണ് പ്രവചനങ്ങളും. ലോകകപ്പ് ആരംഭിച്ചാല്‍ പലരും പ്രവചനങ്ങള്‍ക്കൊണ്ട് ഞെട്ടിക്കാറുണ്ട്. മത്സരത്തിലെ വിജയികളേയും സ്‌കോറും കൃത്യമായി പ്രവചിച്ച് കയ്യടിനേടാറുണ്ട്. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് നടത്തിയ ഒരു പ്രവചനമാണ് ഫുട്‌ബോള്‍ ലോകത്തിപ്പോള്‍ ചര്‍ച്ചയാകുന്നത്.
മെസ്സി 2022 ലോകകപ്പില്‍ കിരീടം നേടുമെന്നാണ് ഏഴ് വര്‍ഷം മുമ്പ് തന്നെ കൃത്യമായി പ്രവചിക്കപ്പെട്ടത്. ജോസ് മിഗ്വേല്‍ പൊളാന്‍കോ എന്ന വ്യക്തി ട്വിറ്ററിലൂടെയാണ് പ്രവചനം നടത്തിയത്.
2015-മാര്‍ച്ചില്‍ നടന്ന ഫിഫയുടെ എക്‌സിക്യുട്ടീവ് മീറ്റിങ്ങിന് ശേഷമാണ് 2022 ലോകകപ്പിന്റെ ഫൈനല്‍ തീയ്യതി പ്രഖ്യാപിച്ചത്. ലോകകപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്നും ഫൈനല്‍ ഡിസംബര്‍ 18-ന് ആയിരിക്കുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു. അതിന് ശേഷമാണ് ജോസ് മിഗ്വേല്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയത്.
വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവചനം തെറ്റിയില്ല. ഡിസംബര്‍ 18 ന് തന്നെ മെസ്സി വിശ്വകിരീടമുയര്‍ത്തി. ലോകകപ്പുയര്‍ത്തിയ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് മെസ്സിയുടെ പേരും ചേര്‍ക്കപ്പെട്ടു.
Content Highlights: 7-Year-old Tweet 'Predicting' Messi's FIFA World Cup Win Has Stumped Football Fans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..