ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, ജേഡന്‍ സാഞ്ചോ പുറത്ത്


Photo: AFP

ലണ്ടന്‍: 2022 ഖത്തര്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചത്. ഹാരി കെയ്ന്‍ ടീമിനെ നയിക്കും. സൂപ്പര്‍താരം ജേഡന്‍ സാഞ്ചോ ടീമില്‍ നിന്ന് പുറത്തായി.

2018 ലോകകപ്പില്‍ നാലാം സ്ഥാനക്കാരും യൂറോകപ്പ് റണ്ണറപ്പുമായ ഇംഗ്ലണ്ട് ശക്തമായ നിരയെയാണ് അണിനിരത്തിയിരിക്കുന്നത്. മുന്നേറ്റനിരയില്‍ നായകന്‍ ഹാരി കെയ്‌നിനൊപ്പം ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെര്‍ലിങ്, കാല്ലം വില്‍സണ്‍ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ ജേഡന്‍ സാഞ്ചോയ്ക്ക് പുറമേ ടാമി എബ്രഹാമിനും ഇവാന്‍ ടോണിയ്ക്കും ടീമില്‍ ഇടം നേടാനായില്ല.



മധ്യനിരയില്‍ യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ അണിനിരക്കും. ഇംഗ്ലണ്ടിന്റെ മധ്യനിര സുശക്തമാണ്. ജെയിംസ് വാര്‍ഡ് പ്രൗസിന് ടീമിലിടം നേടാനായില്ല.

പ്രതിരോധത്തില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്‌റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ് എന്നിവര്‍ അണിനിരക്കും. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തന്നെയാണ്. നിക്ക് പോപ്പ്, ആരോണ്‍ റാംസ്‌ഡേല്‍ എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്കിന്റെ പിടിയിലായ റീസ് ജെയിംസ് നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു.

ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്. ഇറാന്‍, അമേരിക്ക, വെയ്ല്‍സ് എന്നീ ടീമുകളുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നവംബര്‍ 21 ന് ഇംഗ്ലണ്ട് ഇറാനെ നേരിടും.

Content Highlights: fifa world cup 2022, england football, three lions, england squad for world cup, england for wc2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented